Sunday, 23 July 2017 6.16 AM IST
നിയമം ലംഘിക്കുന്നത് റിലയൻസ് : മന്ത്രി സുധാകരൻ
July 18, 2017, 12:56 am
തിരുവനന്തപുരം : കേരളത്തിലെ പൊതു നിരത്തുകളിൽ ഏറ്റവും കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് റിലയൻസ് ആണെന്ന് മന്ത്രി ജി.സുധാകരൻ കുറ്റപ്പെടുത്തി. ഇടതു സർക്കാർ റിലയൻസിന് മുന്നറിയിപ്പ് നൽകുകയും തത്കാലം റോഡ് കുഴിക്കുന്ന ജോലികൾ നിർത്തിവയ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിൽ റിലയൻസ് വീണ്ടുംറോഡ് വെട്ടിപ്പൊളിച്ചു. നിയമവിരുദ്ധമായി റോഡ് വെട്ടിപ്പൊളിച്ച് യാത്രാ തടസവും സാമ്പത്തിക നഷ്ടവും വരുത്തുന്ന രീതി ഉപേക്ഷിക്കണമെന്ന് മന്ത്റി ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച രീതിയിൽ കേബിൾ ഇടുന്നതിന് തയ്യാറാകണം. മ​റ്റ് സർക്കാർ ഏജൻസികളും നമ്മുടെ റോഡുകളെ മാനിക്കണം. പൈപ്പുകളും, കേബിളും ഇടുന്നത് ആവശ്യമാണ്. പക്ഷേ പൊതുമരാമത്ത് വകുപ്പിന്റെ നിർമാണം പോലും തടസപ്പെടുത്തി തന്നിഷ്ടം പോലെ റോഡുകൾ നശിപ്പിച്ച് ഖജനാവിന് കോടികളുടെ നഷ്ടവും യാത്രാദുരിതവും സൃഷ്ടിക്കുന്നത് തീർത്തും നിയമ വിരുദ്ധമാണ്.
കേരളത്തിലെ പൊതുമരാമത്ത് റോഡുകളും നിരത്തുകളും കൈയേറിയവർ സ്വയം ഒഴിയണം.ഇല്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ സഹായവും വേണ്ടിവരും.

crr

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ