Saturday, 22 July 2017 8.14 AM IST
നിരത്തുകളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത് റിലയൻസ്:മന്ത്രി സുധാകരൻ
July 17, 2017, 5:53 pm
തിരുവനന്തപുരം:കേരളത്തിലെ പൊതു നിരത്തുകളിൽ ഏറ്റവും കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് റിലയൻസ് ആണെന്ന് മന്ത്രി ജി.സുധാകരൻ കുറ്റപ്പെടുത്തി.പുതുതായി വന്ന സർക്കാർ റിലയൻസിന് മുന്നറിയിപ്പ് നൽകുകയും തൽക്കാലം റോഡ് കുഴിക്കുന്ന ജോലികൾ നിർത്തിവയ്പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിൽ റിലയൻസ് വീണ്ടും നിയമ ലംഘനം നടത്തിയിരിക്കുന്നു. റോഡ് വെട്ടിപ്പൊളിക്കൽ നിരോധിച്ച മഴക്കാലത്താണ് ഇത് ചെയ്യുന്നത്. നിയമത്തിന് വിരുദ്ധമായി റോഡ് വെട്ടിപ്പൊളിച്ച് യാത്രാ തടസവും സാമ്പത്തിക നഷ്ടവും വരുത്തുന്ന രീതിഉപേക്ഷിക്കണമെന്നും മന്ത്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച രീതിയിൽ കേബിൾ ഇടുന്നതിന് തയ്യാറാകണം. മ​റ്റ് സർക്കാർ ഏജൻസികളും നമ്മുടെ റോഡുകളെ മാനിക്കണം. പൈപ്പുകളും, കേബിളും ഇടുന്നത് ആവശ്യമാണ്. പക്ഷേ പൊതുമരാമത്ത് വകുപ്പിന്റെ നിർമാണം പോലും തടസപ്പെടുത്തി തന്നിഷ്ടം പോലെ റോഡുകൾ നശിപ്പിച്ച് ഖജനാവിന് കോടികളുടെ നഷ്ടവും യാത്രാദുരിതവും സൃഷ്ടിക്കുന്നത് തീർത്തും നിയമ വിരുദ്ധമാണ്. കേരളത്തിലെ പൊതുമരാമത്ത് റോഡുകളും നിരത്തുകളും കൈയേറിയവർ സ്വയം ഒഴിയണം.ഇല്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ സഹായവും വേണ്ടിവരും.ഹൈവേ പ്രൊട്ടക്ഷൻ ആക്ട് നടപ്പായ സംസ്ഥാനങ്ങൾ കുറവാണ്. റോഡ് ജനങ്ങൾക്ക് സുരക്ഷിത യാത്രക്കായി വിട്ടുകൊടുക്കണം. റോഡിനു വെളിയിൽ സ്വകാര്യ ഭൂമി വാടകയ്ക്കെടുത്ത് കച്ചവടം നടത്താൻ വഴിയോര കച്ചവടക്കാർ തയ്യാറാകണം. കുറച്ചു പേരുടെ റോഡ്കൈയേറ്റമാണ് മുഴുവൻ ജനങ്ങളുടെയും സഞ്ചാര സൗകര്യം ഇല്ലാതാക്കുന്നതും കോടികളുടെ റോഡു നിർമ്മാണം ഒരു വൃഥാ ജോലിയായി മാറുന്നതും.ബന്ധപ്പെട്ട എല്ലാവരും നിയമം പാലിക്കണം. ജനങ്ങളെ കരുതണം. കേബിളുകളും പൈപ്പുകളും ഇടുന്നത് അതാത് മരാമത്ത് എൻജിനീയർമാരുടെ നിർദ്ദേശം കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറി​റ്റി എന്നിവ സംയുക്തമായി എടുത്ത തീരുമാനങ്ങൾ അനുസരിച്ചായിരിക്കണമെന്നും മന്ത്റി അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ