Saturday, 22 July 2017 8.15 AM IST
ജി.എസ്.ടി ഉന്നതർക്ക് കേരളത്തിന്റെ തലസ്ഥാനം കൊച്ചി...!!!
July 17, 2017, 10:21 pm
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാണോ...? ചരക്കു സേവന നികുതി ഉദ്യോഗസ്ഥർ ധരിച്ചുവച്ചിരിക്കുന്നത് ഇങ്ങനെയാണ്. ചീഫ് കമ്മിഷണർ ഓഫീസ് എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനത്ത് ആയിരിക്കണമെന്നാണ് കേന്ദ്ര നിയമത്തിലുള്ളത്. പക്ഷേ, കൊച്ചിയിലെ ജി.എസ്.ടി ചീഫ് കമ്മിഷണർ ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റാൻ ഉദ്യോഗസ്ഥർക്ക് മടിയാണ്. പ്രശ്‌നത്തിൽ ഉടനടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിക്ക് ശശിതരൂർ എം.പി കത്തുനൽകി.

സംസ്ഥാന സർക്കാരുകളുമായി ഏറെ ഇടപെടലുകളുള്ളതിനാൽ ജി.എസ്.ടിയുടെ ആസ്ഥാന ഓഫീസുകൾ തലസ്ഥാന നഗരങ്ങളിൽ ആയിരിക്കണമെന്നാണ് കേന്ദ്രനിയമം. പക്ഷേ തിരുവനന്തപുരം ജി.എസ്.ടി സോൺ, കൊച്ചി ആസ്ഥാനമായ ചീഫ് കമ്മിഷണർ ഓഫീസിനു കീഴിലാണ്. സോണൽ ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റാൻ ജൂൺ 9ന് വിജ്ഞാപനമിറക്കിയെങ്കിലും കൊച്ചിയിലെ ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താത്പര്യങ്ങൾ കാരണം ഈ വിജ്ഞാപനം അട്ടിമറിച്ചതായി ശശിതരൂർ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലേതു പോലെ ജി.എസ്.ടി സോണൽ ഓഫീസ് തിരുവനന്തപുരത്തായിരിക്കണമെന്നും ജയ്റ്റി‌ലിക്കുള്ല കത്തിൽ തരൂർ ആവശ്യപ്പെട്ടു.

കൊച്ചിയിലെ ഉദ്യോഗസ്ഥരുടെ സൗകര്യപ്രകാരമാണ് സോണൽ ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റാത്തത്. ഓഫീസ് കൊച്ചിയിൽ നിലനിറുത്തുന്നതിന് വ്യാപാരികളുടെ ചില സംഘടനകൾ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ