Saturday, 22 July 2017 8.12 AM IST
കെ.എസ്.ആർ.ടി.സിയിൽ 2ന് പണിമുടക്ക്: നോട്ടീസ് നൽകി
July 17, 2017, 10:01 pm
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണാ​നു​കൂല സം​ഘ​ട​ന​യായ എ.​ഐ.​ടി.​യു.​സി​യു​ടെ (കേ​രള സ്റ്റേ​റ്റ് ട്രാൻ​സ്പോർ​ട്ട് എം​പ്ലോ​യി​സ് യൂ​ണി​യൻ) നേ​തൃ​ത്വ​ത്തിൽ കെ.​എ​സ് ആർ.​ടി​സി ജീ​വ​ന​ക്കാർ അ​ടു​ത്ത​മാ​സം 2 ന് നടത്തുന്ന 24 മ​ണി​ക്കൂർ പ​ണി​മു​ട​ക്കിന് ബി.എം.എസും വെൽഫെയർ അസോസിയേഷനും പിന്തുണ നൽകി. തിങ്കളാഴ്ച പ്രകടനമായി എത്തി കേ​രള സ്റ്റേ​റ്റ് ട്രാൻ​സ്പോർ​ട്ട് എം​പ്ലോ​യി​സ് യൂ​ണി​യൻ ഭാരവാഹികൾ പണിമുടക്ക് നോട്ടീസ് നൽകി. ജനറൽ സെക്രട്ടിറി എം.ജി.രാഹുൽ നേതൃത്വം നൽകി

കെ.​എ​സ്.​ആർ.​ടി.​സി​യിൽ ഇ​പ്പോൾ ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​ഷ്ക്കാ​ര​ങ്ങൾ അ​വ​സാ​നി​പ്പി​ക്കു​ക, മെ​ക്കാ​നി​ക്ക് ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി പാ​റ്റേൺ പ​രീ​ഷ്കാ​രം പു​ന​:​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക, ക​ണ്ട​ക്ടർ, ഡ്രൈ​വർ വി​ഭാ​ഗം ജീ​വ​ന​ക്കാർ​ക്ക് അ​മി​ത​ഭാ​രം അ​ടി​ച്ചേൽ​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, എം​പാ​നൽ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴിൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് വ​രു​ത്തു​ക, പി​രി​ച്ച് വി​ട്ട 600 പേ​രെ​യും തി​രി​ച്ചെ​ടു​ക്കു​ക, മു​ട​ങ്ങി കി​ട​ക്കു​ന്ന ബ​സ് ബോ​ഡി നിർ​മ്മാ​ണം പു​ന​രാ​രം​ഭി​ക്കു​ക, ശ​മ്പ​ള​വും പെൻ​ഷ​നും മു​ട​ക്കാ​തെ നൽ​കുക തു​ട​ങ്ങിയ ആ​വ​ശ്യ​ങ്ങൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ