Wednesday, 20 September 2017 8.14 PM IST
അന്തർജില്ലാ ബു​​​ള്ള​​​റ്റ് മോ​​​ഷണ സം​​​ഘം പി​​​ടി​​​യിൽ
July 27, 2017, 3:54 pm
തി​രു​വ​ന​ന്ത​പു​രം: തെ​ക്കൻ ജില്ലകളിൽ നി​ന്ന് വ്യാ​പ​ക​മാ​യി ബു​ള്ള​റ്റ് ബൈ​ക്കു​കൾ മോ​ഷ​ണം ന​ട​ത്തി​വ​ന്ന അ​ന്തർ​ജി​ല്ലാ ബു​ള്ള​റ്റ് ക​വർ​ച്ചാ സം​ഘം കൊ​ല്ല​ത്ത് പി​ടി​യി​ലാ​യി. മൂ​ന്നു​വർ​ഷം മു​മ്പ് ക​ല്ല​മ്പ​ല​ത്ത് എ.​ടി.​എം മെ​ഷീൻ കാ​റു​പ​യോ​ഗി​ച്ച് കെ​ട്ടി​വ​ലി​ച്ച് ക​വർ​ച്ച​യ്ക്ക് ശ്ര​മി​ച്ച് പി​ടി​യി​ലായ ര​ണ്ടു​പ്ര​തി​ക​ളും ഈ സംഘത്തിലുണ്ട്. ​ എ​റ​ണാ​കു​ളം, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ് മ​റ്റ് പ്ര​തി​കൾ. ഇ​വ​രിൽ നി​ന്ന് ഇ​രു​പ​ത് ബു​ള്ള​റ്റു​കൾ പൊ​ലീ​സ് ക​ണ്ടെ​ത്തി . ത​ല​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ മോ​ഷ​ണം പോയ ഏ​ഴ് ബു​ള്ള​റ്റു​ക​ളുൾ​പ്പെ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​ത്തോ​ളം ക​വർ​ച്ച​കൾ​ക്ക് പി​ന്നിലും ഇ​വ​രാ​ണ്. കൊ​ല്ലം ജി​ല്ല​യു​ടെ വി​വിധ ഭാ​ഗ​ങ്ങ​ളിൽ നി​ന്ന് ഇ​വർ ക​വർന്ന പ​ത്ത് ബു​ള്ള​റ്റു​ക​ളും പൊ​ലീ​സ് ക​ണ്ടെ​ത്തി​. ഒ​ന്നര ല​ക്ഷം രൂ​പ​യി​ലേ​റെ വി​ല​വ​രു​ന്ന പു​തിയ ബു​ള്ള​റ്റു​ക​ളാ​ണ് ക​വർ​ന്നത്. പ​ട്ടാ​പ്പ​കൽ പാർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ക​വർ​ച്ച​യ്ക്കി​ര​യാ​യ​ത്. കൃ​ത്രിമ താ​ക്കോ​ലു​പ​യോ​ഗി​ച്ച് ലോ​ക്ക് മാ​റ്റിയ ശേ​ഷം വ​യ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബൈക്ക് സ്റ്റാർ​ട്ടാ​ക്കി സ്ഥ​ലം വി​ടു​ന്ന​താ​ണ് രീ​തി. മോ​ഷ്ടി​ച്ച ബൈ​ക്കു​കൾ ഒ.​എൽ.​എ​ക്സിൽ പ​ര​സ്യം ചെ​യ്ത് കു​റ​ഞ്ഞ വി​ല​യ്ക്ക് വിൽക്കും. ചില വാ​ഹ​ന​ങ്ങൾ പൊ​ളി​ച്ച് പാർ​ട്സാ​ക്കി വി​റ്റ​താ​യും സൂ​ച​ന​യു​ണ്ട്. കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേക സ്ക്വാ​ഡാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

മീ​ശ​മു​ള​യ്ക്കും മു​മ്പ് എ.​ടി.​എം കെ​ട്ടി​വ​ലി​ച്ചവൻ
ഏ​താ​നും വർ​ഷം മു​മ്പ് വർ​ഷം​മു​മ്പ് നാ​നോ കാ​റിൽ ക​ല്ല​മ്പ​ല​ത്തെ കോർ​പ്പ​റേ​ഷൻ ബാ​ങ്കി​ന്റെ എ.​ടി.​എം മെ​ഷീൻ കെ​ട്ടി​വ​ലി​ച്ച് ക​വർ​ച്ച​യ്ക്ക് ശ്രമിച്ച് പി​ടി​യി​ലായ പ​യ്യ​നാ​ണ് ഇ​പ്പോൾ ബു​ള്ള​റ്റ് ക​വർ​ച്ച​ക​ളു​ടെ രാ​ജാ​വാ​യി പൊ​ലീ​സി​ന്റെ പി​ടി​യി​ല​ക​പ്പെ​ട്ട​ത്. പ​ത്താം​ക്ളാ​സ് വി​ദ്യാർ​ത്ഥി​യാ​യി​രു​ന്ന​തി​നാൽ അ​ന്ന് ജു​വ​നൈൽ കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും പ്ര​തി​ക്ക് മാ​ന​സാ​ന്ത​ര​മു​ണ്ടാ​യി​ല്ല. ക​ല്ല​മ്പ​ലം ചേ​മം​കോ​ട് സ്വ​ദേ​ശി​യാണിയാൾ. ക​ല്ല​മ്പ​ല​ത്തെ മ​റ്റൊ​രു എ.​ടി.​എം മെ​ഷീ​നിൽ കാ​മ​റ​യു​ടെ സ്ഥാ​ന​ത്ത് സ്റ്റി​ക്കർ പ​തി​ച്ച് മ​റ​ച്ച​ശേ​ഷം കവർച്ച നടത്താൻ ശ്ര​മി​ച്ച​കേ​സി​ലും അ​ക​പ്പെട്ടിരുന്നു. ഈ കേസിൽ മു​ഖ്യ​പ്ര​തി​യായ ഇ​യാളുടെ കൂട്ടുപ്രതിയും ഉൾ​പ്പെ​ടെ നാ​ലം​ഗ​സം​ഘ​മാ​ണ് ഇ​പ്പോൾ​ബു​ള്ള​റ്റ് ക​വർ​ച്ച​ക്കേ​സിൽ പി​ടിയിലായത്. കൊ​ല്ലം ന​ഗ​ര​ത്തിൽ നി​ന്ന് ബു​ള്ള​റ്റ് ക​വർ​‌​ച്ച ചെ​യ്ത് കൊ​ണ്ടു​പോ​കു​ന്ന സി​സി ടി​വി ദൃ​ശ്യ​മാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാൻ പൊ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ