30വർഷം കഴിഞ്ഞ് ഭൂമിയിൽ എന്തു സംഭവിക്കും?
July 30, 2017, 1:12 am
ഓസ്‌ലോ: മനുഷ്യന്റെ ദിനങ്ങൾ ഭൂമിയിൽ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് ശാസ്ത്രജ്ഞൻ സ്റ്റീഫന്‍ ഹോക്കിംഗ്. നോർവേയിലെ ട്രോൻഡ്‌ഹെയ്മിൽ നടന്ന ശാസ്ത്ര സമ്മേളനത്തിൽ സ്റ്റീഫൻ ഹോക്കിംഗ് പറഞ്ഞത് 30 വർഷങ്ങൾക്കു ശേഷം ഭൂമിയിൽ നിന്നും ആളുകൾ പലായനം ചെയ്തു തുടങ്ങുമെന്നാണ്. ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ഭൂമിയിലെ ജനപ്പെരുപ്പമാണ്. മാത്രമല്ല, ചെറുഗ്രഹങ്ങളിൽ നിന്നും സൂപ്പർ നോവ പ്രതിഭാസത്തിൽ നിന്നും സോളാർ റേഡിയേഷനിൽ നിന്നും ഭൂമിക്ക് ഭീഷണിയുണ്ടാകുമെന്നും സ്റ്റീഫൻ ഹോക്കിംഗ് വെളിപ്പെടുത്തുന്നു. മനുഷ്യനെ ഉൾക്കൊള്ളാൻ സാധിക്കാത്തിടത്തോളം ഭൂമി ചെറുതായി. ഭൂമിയിലെ വിഭവശേഷിയും തീരാറായി. എന്നാൽ സാങ്കേതികവിദ്യ വികസിക്കുന്ന കാലത്ത് മനുഷ്യന്റെ നിലനില്പ് അസാദ്ധ്യമല്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ നിലവിലുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മറ്റു ജീവനുള്ള ഗ്രഹങ്ങളിൽ സ്ഥിരമായ താമസം സാദ്ധ്യമല്ല. അത് സാദ്ധ്യമാക്കാൻ മനുഷ്യർ ഒരുമിച്ചു നിൽക്കണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ