കുരയ്ക്കുന്ന പട്ടി ചിലപ്പോൾ സംസാരിച്ചെന്നിരിക്കും...
July 31, 2017, 1:25 am
ഹംഗറി: ഇനി മുതൽ കുരയ്ക്കുന്ന പട്ടികൾ കടിക്കുക മാത്രമല്ല, ചിലപ്പോൾ സംസാരിക്കുകയും ചെയ്യും. ഹംഗറിയിലെ എറ്റ്‌ലോസ് ലൊറാൻഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയത് നായ്ക്കൾ മനുഷ്യരോട് സംസാരിക്കുമെന്നാണ് . നായ്ക്കളുടെ ഓരോ തരത്തിലുള്ള കുരയും മുരൾച്ചകളും ഓരോ ആശങ്ങൾ നമ്മോട് പറയുന്നുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പഠനത്തിൽ പറയുന്ന മറ്റൊരു കാര്യം നായ്ക്കളുടെ സംസാരം പുരുഷന്മാരെക്കാൾ നന്നായി മനസിലാക്കാൻ സാധിക്കുന്നത് സ്ത്രീകൾക്കാണെന്നാണ്.

വിശക്കുമ്പോൾ ഒരു കുര, അപരിചിതരെ കാണുമ്പോൾ മറ്റൊരു തരത്തിലുള്ള കുര, നിരാശരാകുമ്പോൾ മറ്റൊന്ന്, പേടിച്ചരണ്ട കുര.... ഇങ്ങനെ ഓരോ സന്ദർഭങ്ങളിലും വ്യത്യസ്ത രീതിയിലാണ് നായ്ക്കൾ കുരക്കുന്നത്. ഇതു മാത്രമല്ല, ഓമനിക്കുമ്പോൾ കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതുപൊലെ ചെറിയ ചെറിയ വാക്കുകൾ പറഞ്ഞാൽ നായ്ക്കൾ അത് പഠിച്ചെടുക്കുമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ