സുലിലിന്റെ കൊലപാതകം:തുമ്പായത് സഹോദരന്റെ സംശയങ്ങൾ
August 4, 2017, 12:05 pm
ആ​റ്റി​ങ്ങൽ: പത്തുമാസം മുമ്പ് വയനാട്ടിലെ കബനിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുലിലിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ പൊലീസിന് സഹായകമായത് സഹോദരനുണ്ടായ സംശയങ്ങൾ. കൂടെപ്പിറപ്പിന് എന്തോ അപകടംപറ്റിയെന്ന വിവരമറിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം മാനന്തവാടിയിലെത്തിയ പ്രദീപ് സുഹൃത്തുക്കളോടും പൊലീസിനോടും അന്നേ പ്രകടിപ്പിച്ച സംശയങ്ങൾക്ക് മാസങ്ങൾ പിന്നിട്ടെങ്കിലും പ്രതികളുടെ അറസ്റ്റോടെ ഉത്തരമായി. എസ്.എൽഎം ബസുടമ പരേതനായ സുരേന്ദ്രന്റെയും ലീലയുടെയും മകനായ സുലിലിനെ 2016 സെ​പ്റ്റം​ബർ 26 നാണ് കബനിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്ന മൃതദേഹം വെളളത്തിൽ കമിഴ്ന്ന് കിടക്കുന്ന കണ്ടപാടേ പ്രദീപിന്റെ മനസിൽ ഉയർന്ന ചോദ്യശരങ്ങൾക്കുള്ള ഉത്തരമാണ് ബിനിയെന്ന യുവതിയുടെയും വീട്ടുവേലക്കാരിയുൾപ്പെടെയുള്ള മറ്റ് പ്രതികളുടെയും അറസ്റ്റോടെ ഉത്തരങ്ങളായി ഉയർത്തെഴുന്നേറ്റത്. കുട്ടിക്കാലത്തേ കുളത്തിലും വെള്ളക്കെട്ടിലും ഇറങ്ങാൻ ഭയമുണ്ടായിരുന്ന സുലിൽ ഒരിക്കലും നദിയിലിറങ്ങി അപകടം വരുത്തിവയ്ക്കില്ലെന്ന ഉറപ്പായിരുന്നു പ്രദീപിന്റെ മനസിൽ സംശയങ്ങൾ അരക്കിട്ടുറപ്പിച്ചത്. ഏതാനും വർഷം മുമ്പ് നാട്ടിൽ നിന്ന് മാനന്തവാടിയിലേക്ക് പോകും വരെ ജൻമനാടായ അവനവഞ്ചേരിയിലെ ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കോ തനിക്കൊപ്പമോ ഒരിക്കൽപ്പോലും കുളിക്കാനോ കാൽനനയ്ക്കാനോ പോലും മുതിർന്നിട്ടില്ലാത്ത സുലിൽ നദിയിൽ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയെന്നത് അസ്വാഭാവികമാണെന്ന് ഉറപ്പിച്ച പ്രദീപ് , അതോടൊപ്പം പൊലീസിന് നൽകിയ മറ്റ് സൂചനകളും കേസിൽ നിർണായകമായി. കൊല്ലപ്പെട്ട സുലിലിന്റെ ചെരിപ്പുകൾ നദിക്കരയിൽ കാണാതിരുന്നതും സംശയകരമായ സാഹചര്യത്തിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി അന്ന് അവ കണ്ടെടുക്കപ്പെട്ടതും സുലിലിനെ അപായപ്പെടുത്തിയതിന് പിന്നിൽ മറ്റ് പലരുടെയും കരങ്ങളുണ്ടെന്ന സംശയത്തിന് അടിവരയിട്ടു. നാ​ട്ടിൽ കു​ടുംബ വീ​ടി​ന് സ​മീ​പം ന​ല്ലൊ​രു വീ​ട് വ​ച്ച് പാ​ലു​കാ​ച്ച് ക​ഴി​ഞ്ഞ് പോ​യ​ശേ​ഷ​മാ​ണ് അ​വി​വാ​ഹി​ത​നാ​യ സുലിലിന്റെ മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. അ​ച്ഛ​നും അ​മ്മ​യും മ​രി​ച്ച​ശേ​ഷം വ​ക​യിൽ ഒ​രു ബ​ന്ധു​വി​ന്റെ സ​ഹാ​യ​ത്തോ​ടെ കു​ടുംബ വീ​ട്ടി​ൽ ജ്യേ​ഷ്ഠൻ പ്ര​ദീ​പിനൊപ്പമാണ് സു​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​ട​യ്ക്കി​ടെ ജ്യേ​ഷ്ഠ​നെ വി​ളി​ച്ച് കാ​ര്യ​ങ്ങൾ തി​ര​ക്കു​മാ​യി​രു​ന്നു. ബന്ധുക്കളായ ചിലരുടെ നിർബന്ധത്തിന് വഴങ്ങി ജ്യേഷ്ഠനും അനുജനും പരസ്പരം നോമിനികളായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന ഡെപ്പോസിറ്റിൽ നിന്നും പ്രദീപ് അറിയാതെ സുലിൽ പലപ്പോഴായി ലക്ഷങ്ങൾ പിൻവലിച്ചതിലായിരുന്നു പിന്നീടുള്ള സംശയം. മാനന്തവാടിയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തിപ്പെന്ന് പറഞ്ഞിരുന്നതിനാൽ ബിസിനസ് ആവശ്യത്തിനാണ് പണം ഇടപാടുകളെന്നാണ് ആദ്യം ധരിച്ചിരുന്നത്. എന്നാൽ സുലിലിന്റെ മരണത്തിനുശേഷം ബിനിയുമായുള്ള അടുപ്പവും പുതിയ വീട് വയ്ക്കാൻ സുലിലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും പ്രദീപിന്റെ സംശയങ്ങൾ ഇരട്ടിയാക്കി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂപ സു​ലിൽ പിൻ​വ​ലി​ച്ചി​രു​ന്ന​ത് ശ്ര​ദ്ധ​യിൽ​പ്പെ​ട്ട് അ​തേ​ക്കു​റി​ച്ച് ബ​ന്ധു​ക്കൾ അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് സു​ലിൽ നാ​ട്ടിൽ വ​രാ​തെ കൂ​ടു​തൽ സ​മ​യ​വും മാ​ന​ന്ത​വാ​ടി​യിൽ ത​ങ്ങി​യ​ത്.സുലിലിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് സമർപ്പിച്ച പരാതിയിൽ മാനന്തവാടി പൊലീസ് മാസങ്ങളായി മന്ദഗതിയിൽ നടത്തിവന്ന അന്വേഷണം അടുത്തിടെ അന്വേഷണ ഉദ്യോഗസ്ഥൻ മാറിയതോടെയാണ് വേഗത്തിലായത്. ആക്ഷൻ കൗൺസിലിന്റെ ഇടപെടീലുകളും ബിനിയുൾപ്പെടെയുള്ള കുറ്റവാളികളിലേക്ക് വേഗത്തിലെത്താൻ പൊലീസിനെ സഹായിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ