വളയോട് മത്സ്യങ്ങൾക്കായി വിഴിഞ്ഞത്ത് 'ബ്രൂഡ് ബാങ്ക്
August 7, 2017, 12:00 am
ശ്യാംവെങ്ങാനൂർ
വിഴി‌ഞ്ഞം : മത്സ്യകർഷകർക്ക് ആശ്വാസം പകരാൻ വളയോട് മത്സ്യകൃഷി പദ്ധതിയുമായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.എെ). വളയോട് മത്സ്യങ്ങളുടെ മുട്ട ഉത്പാദിപ്പിക്കുന്ന വിത്തുമത്സ്യ ബാങ്ക് (ബ്രൂഡ് ബാങ്ക്) പദ്ധതിയാണ് വിഴിഞ്ഞം സി.എം.എഫ്.ആർ.എെക്ക് കീഴിൽ വിഴിഞ്ഞം സമുദ്ര ഹാച്ചറിക്കു സമീപം ആരംഭിക്കുന്നത്. പ്രത്യേക സാങ്കേതിക വിദ്യയിലൂടെ ആൺപെൺ മത്സ്യങ്ങളെ വേർതിരിച്ചാണ് മുട്ട ഉത്പാദിപ്പിക്കുന്നതെന്ന് സി.എഫ്.ആർ.എെ അധികൃതർ അറിയിച്ചു. മുട്ട ഉത്പാദിപ്പിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് വഴിയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. വിഴിഞ്ഞത്തെ കേന്ദ്രത്തിൽനിന്ന് കർഷകർക്ക് നേരിട്ട് വാങ്ങാനും സംവിധാനം ഉണ്ടാകും. ഒരുവർഷത്തിനുള്ളിൽ ബ്രൂഡ് ബാങ്ക് പദ്ധതി പ്രവർത്തന സജ്ജമാകുമെന്ന് സി.എം.എഫ്.ആർ.എെ അധികൃതർ അറിയിച്ചു.

 വളയോട് മത്സ്യങ്ങൾക്ക് ഏത് കാലാവസ്ഥയിലും വസിക്കാൻ കഴിയും
 കടലിലും കായലിലും വളർത്താൻ കഴിയും
 വളയോട് മത്സ്യകൃഷി കർഷകർക്ക് കൂടുതൽ ആദായകരമാണ്
 പരിപാലിക്കാൻ എളുപ്പം
 ആറ് മാസം കൊണ്ട് വിളവെടുക്കാൻ തക്കവണ്ണം ഇവ വളർച്ച പ്രാപിക്കും
 കിലോയ്ക്ക് 400 രൂപ വരെ ലഭിക്കും
 ആവോലി മത്സ്യവുമായി സാദൃശ്യമുള്ളതിനാൽ ഡിമാൻഡ് കൂടുതൽ

മത്സ്യങ്ങളെ വളർത്തുന്നതിനുള്ള കൂറ്റൻ ഫൈബർ ഗ്ലാസ് ടാങ്കുകളുടെ നിർമാണം ഉടൻ ആരംഭിക്കും. പദ്ധതിക്കായി കേന്ദ്ര കൃഷി മന്ത്രാലയമാണ് 5.64 കോടി രൂപ അനുവദിച്ചത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ