Tuesday, 22 August 2017 10.20 PM IST
ക​​​ടൽകാ​​​ഴ്ച​​​ക​​​ളിൽ മ​​​തി​​​മ​​​റ​​​ന്ന് അ​​​നീഷ
August 7, 2017, 12:02 am
ശ്യാം​​​വെ​​​ങ്ങാ​​​നൂർ
വി​ഴി​ഞ്ഞം: ക​ത്തി​ച്ച് ആ​കാ​ശ​ത്തേ​ക്ക് ഉ​യർ​ത്തി​വി​ട്ട വി​ള​ക്ക് കൂ​ടു​ക​ളെ പോ​ലെ​യാ​ണ് പ്ര​കാ​ശം പു​റ​പ്പെ​ടു​വി​ക്കു​ന്ന ജെ​ല്ലി​ഫി​ഷു​കൾ ക​ട​ലി​ന​ടി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് അ​നീഷ അ​നി ബെ​ന​ഡി​ക്ട്. വർ​ണാ​ഭ​മായ ഇ​ത്ത​രം ക​ടൽ കാ​ഴ്ച​കൾക്ക് മു​ന്നിൽ ശ്വാസ​മെ​ടു​ക്കാൻ പോ​ലും മ​റ​ന്നു​പോ​കു​മെ​ന്ന് സ്കൂ​ബാ ഡൈ​വിം​ഗിൽ അ​ന്താ​രാ​ഷ്ട്ര ലൈ​സൻ​സ് ക​ര​സ്ഥ​മാ​ക്കിയ അ​നീ​ഷ സൂ​ചി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തിൽ നി​ന്ന് സ്കൂ​ബാ ഡൈ​വിം​ഗിൽ അ​ന്താ​രാ​ഷ്ട്ര ലൈ​സൻ​സ് ക​ര​സ്ഥ​മാ​ക്കിയ ആ​ദ്യ​ത്തെ പെൺ​ക​ട്ടി​യാ​ണ് വ​ലി​യ​തുറ ആ​നി​ഹൗ​സിൽ അ​നി -​റീന ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ൾ അ​നീഷ അ​നി ബെ​ന​ഡി​ക്ട്(24​).
ആൻ​ഡ​മാൻ നി​ക്കോ​ബാർ ദ്വീ​പി​ലെ പോർ​ട്ട് ബ്ലെ​യ​റി​ലു​ള്ള പു​തു​ച്ചേ​രി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഡി​പ്പാർ​ട്ട് മെ​ന്റ് ഒ​ഫ് ഒാ​ഷൻ സ്റ്റ​ഡീ​സ് ആൻ​ഡ് മ​റൈൻ ബ​യോ​ള​ജി​യിൽ​ നി​ന്നാ​ണ് അ​നീ​ഷാ ബി​രു​ദാ​ന​ന്തര ബി​രു​ദ​ത്തി​നൊ​പ്പം സ്കൂ​ബാ​ഡൈ​വിം​ഗും പ​രി​ശീ​ലി​ച്ച​ത്. അ​നീ​ഷ​യ്ക്ക് സ്കൂ​ബാ ഡൈ​വിം​ഗ് വെ​റും സാ​ഹ​സിക വി​നോ​ദം മാ​ത്ര​മ​ല്ല. ക​ട​ലാ​ഴ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള പ​ഠ​നം കൂ​ടി​യാ​ണ്. സർ​ക്കാർ പ​ദ്ധ​തി​കൾ​ക്ക് വേ​ണ്ടി സ​മു​ദ്ര പ​ഠ​നം ന​ട​ത്തു​ന്ന ഗ​വേ​ഷ​ക​രെ​പ്പോ​ലെ ശീ​തീ​ക​രി​ച്ച മു​റി​ക​ളി​രു​ന്നു പ​രീ​ക്ഷ​ണം ന​ട​ത്താൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത അ​നീ​ഷ​യ്ക്ക് സ്വ​ത​ന്ത്ര ഗ​വേ​ഷ​ക​യാ​കാ​നാ​ണ് താ​ത്പ​ര്യം. ഫ്ര​ണ്ട്സ് ഒ​ഫ് മ​റൈൻ ലൈ​ഫ് (​എ​ഫ്.​എം.​എൽ) എ​ന്ന സം​ഘ​ടനാ പ്ര​വർ​ത്ത​ന​ത്തി​ന്റ ഭാ​ഗ​മാ​യി പ്ര​ദേ​ശിക ക​ട​ല​റി​വു​കൾ സ​മാ​ഹ​രി​ച്ച് ക​ട​ലി​ലെ ജൈ​വ​വൈ​വി​ദ്ധ്യങ്ങ​ളെ​കു​റി​ച്ച് ഡോ​ക്യു​മെ​ന്റ​റി ത​യ്യാ​റാ​ക്കാ​നു​ളള ശ്രമത്തിലാണി​പ്പോൾ അ​നീ​ഷ. അ​തി​നൊ​പ്പം ക​ടൽ കൗ​തു​ക​ങ്ങ​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ളോ​ട് പ​ങ്കു​വ​യ്ക്കാ​നും സ്കൂ​ബാ ഡൈ​വിം​ഗ് പ​രി​ശീ​ലി​ക്കാൻ പെൺ​കുട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. സ​മു​ദ്ര വി​ഷ​യ​ത്തിൽ പി​എ​ച്ച്. ഡി​യും അ​തി​നോ​ടൊ​പ്പം സ്കൂ​ബാ ഡൈ​വിം​ഗി​ന്റെ ഉ​യർ​ന്ന​ഘ​ട്ട​മായ ഡൈ​വ് മാ​സ്റ്റർ പ​രി​ശീ​ല​നം നേ​ടാ​നു​മാ​ണ് അ​നീ​ഷ​യു​ടെ ഇ​നി​യു​ളള ആ​ഗ്ര​ഹം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ