Tuesday, 22 August 2017 10.21 PM IST
ഇൗ കാളയാണെന്റെ...
August 12, 2017, 11:15 am
ലണ്ടൻ: കംബോഡിയൻ സ്വദേശി എഴുപത്തിനാലുകാരി കിമ്മിനൊപ്പം അഞ്ചുമാസക്കാരനായ കാളക്കുട്ടൻ എപ്പോഴും ഉണ്ടാവും. ഉൗണും ഉറക്കവുമൊക്കെ ഒരുമിച്ചുതന്നെ.ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞ് ഞെട്ടരുത്,​ ഭാര്യാ - ഭർതൃബന്ധം. ഒരുവർഷം മുമ്പ് മരിച്ചുപോയ ഭർത്താവ് കാളയായി പുനർജനിക്കുകയായിരുന്നു എന്നാണ് കിമ്മിന്റെ വിശ്വാസം. അതിന് കാരണങ്ങളും അവർ നിരത്തുന്നുണ്ട്. ഭർത്താവിന് ബന്ധുക്കളോട് വളരെയ സ്നേഹമാണ്. അവരുടെ കൈയിൽ മുത്തംകൊടുക്കുന്നതും ചെറുതായി നക്കുന്നതും അദ്ദേഹത്തിന്റെ ശീലമായിരുന്നു. അതൊക്കെ കാളക്കുട്ടനിലും ഉണ്ടത്രേ.

വീടിന്റെ ഏതുകോണിലും കാളക്കുട്ടന് സ്വൈരവിഹാരം നടത്താം. ആരും തടയില്ല. അത്രയ്ക്ക് ബഹുമാനമാണ് കുടുംബാംഗങ്ങൾക്ക് ഇൗ കാളയോടുള്ളത്. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലായിരുന്ന കിം കാളക്കുട്ടിയെ കണ്ടതോടെ സാധാരണ നിലയിലേക്ക് ഇൗ കാളക്കുട്ടി എങ്ങനയാണ് ഇവരുടെ വീട്ടിലെത്തിയതെന്ന് വ്യക്തമല്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ