Tuesday, 22 August 2017 10.28 PM IST
മകളെ പീഡിപ്പിച്ചത് 600 തവണ,​ നരാധമനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
August 12, 2017, 11:14 am
ക്വാലാലംപൂർ: പതിനഞ്ചുകാരിയായ മകളെ ആറുമാസത്തിനിടെ അറുനൂറു തവണപീഡിപ്പിച്ച നരാധമന്റെ വിചാരണ അവസാനഘത്തിൽ. മലേഷ്യൻ സ്വദേശിയായ മുപ്പത്താറുകാരനെതിരെയാണ് വിചാരണ. അറുനൂറ്റി മുപ്പത്തൊന്ന് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിഷ്ടകാലയളവ് ഇയാൾക്ക് ജയിലിൽ തന്നെ കഴിച്ചുകൂട്ടേട്ടിവരും. 12,000 വർഷത്തെ തടവ് വിധിക്കാൻ ഇടയുണ്ടെന്നാണ് സ്ഥീരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയതിനുശേഷമാണ് ഇയാൾ മകളുടെ മേൽ ലൈംഗിക പേക്കൂത്ത് തുടങ്ങിയത്. മൂത്തമകൾ ഇയാൾക്കൊപ്പവും ഇളയരണ്ടുകുട്ടികൾ അമ്മയ്ക്കൊപ്പം താമസിക്കാനുമായിരുന്നു കോടതി ആവശ്യപ്പെട്ടത്.ക്വാലാലംപൂരിനടുത്തെ ഒരു അപ്പാർട്ടുമെന്റിലായിരുന്നു മകളോടൊപ്പം കഴിഞ്ഞിരുന്നത്. ഇവിടെവച്ച് ഇക്കൊല്ലം ജനുവരിക്കും ജൂലായിക്കും മധ്യേയാണ് പീഡനപർവം അരങ്ങേറിയത്.

അമ്മയ്ക്കൊപ്പം കഴിയുന്ന കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇയാൾ നിയമനടപടി തുടരുന്നതിനിടയിലാണ് മൂത്ത കുട്ടി അമ്മയോട് പീഡനത്തെക്കുറിച്ച് പറഞ്ഞത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.തെളിവുകൾളെല്ലാം മുപ്പത്താറുകാരന് എതിരാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ