Tuesday, 22 August 2017 10.18 PM IST
കെ.ടി.ഡി.സി മലബാറിൽ ശ്രദ്ധ കേന്ദ്രീകരിക്കും: എം. വിജയകുമാർ
August 12, 2017, 5:30 am
തിരുവനന്തപുരം: കെ.ടി.ഡി.സി സംരംഭങ്ങൾ കുറവുള്ള മലബാർ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ പറഞ്ഞു. കേസരി സ്‌മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ, കണ്ണൂർ എയർപോർട്ട്, മുഴപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങളിൽ ഹോട്ടലുകളും കോഴിക്കോട് ബീച്ചിൽ ഫോർ സ്റ്റാർ ഹോട്ടലും ആരംഭിക്കും. ടൂർപാക്കേജുകൾ തുടങ്ങുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് മൂന്ന് വോൾവോ ബസുകൾ വാങ്ങി. പത്ത് പ്രൊജക്‌ടുകളാണ് കിഫ്ബി വഴി കെ.ടി.ഡി.സി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ