പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: സെക്സ് റാക്കറ്റിൽ സീരിയൽ രംഗത്തുള്ളവരും
August 10, 2017, 11:16 am
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന. റൂറൽ ഷാഡോ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സെക്സ് റാക്കറ്റിലെ പ്രധാനികളെക്കുറിച്ച് വിവരം ലഭിച്ചത്. കേസിൽ പ്രതികളായ മുപ്പതോളം പേരെ പിടികൂടാനുണ്ടെന്നാണ് ലഭിച്ച വിവരം. രണ്ടുവർഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് പെൺകുട്ടിയെ നിരവധിപേർക്ക് കാഴ്ചവച്ചതായി അറസ്റ്റിലായവർ പൊലീസിനോട് സമ്മതിച്ചു. സീരിയൽ രംഗത്തുള്ള ഒരു സ്ത്രീയും വാണിഭസംഘത്തിൽ ഉൾപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. ഇവരുടെ വീട്ടിൽ വച്ചും പീഡനത്തിന് സൗകര്യമൊരുക്കിയിരുന്നുവെന്ന് പിടിയിലായവർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഇടപാടുകാരായവർക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മലയിൻകീഴ്, വിളപ്പിൽശാല, നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ വാണിഭ സംഘങ്ങൾക്ക് കുട്ടിയെ കൈമാറിയെന്ന് പിടിയിലായവർ സമ്മതിച്ചിട്ടുണ്ട്. വൻതുകകളാണ് പ്രതികൾ പ്രതിഫലമായി ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നത്. ഗർഭിണിയായപ്പോൾ കാമുകനായ കാവുംപുറം ലക്ഷ്മി വിലാസത്തിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന വിഷ്ണു സാഗർ (28) പെൺകുട്ടിയെ ഉപേക്ഷിക്കാനൊരുങ്ങിയതോടെയാണ് കേസ് പൊലീസിന് മുന്നിലെത്തിയത്. തുടർന്ന് വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് വർഷങ്ങളായി കുട്ടി പീഡനത്തിനിരയായിരുന്നതായി മനസിലാക്കിയത്. പീഡനത്തിനിരയായ കുട്ടിയെ നിർഭയയിൽ പാർപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം റൂറൽ എസ്.പി അശോക് കുമാറിന്റെ നിർദ്ദേശാനുസരണം മലയിൻകീഴ് സി.ഐ ടി. ജയകുമാർ, വിളപ്പിൽശാല എസ്.ഐ കെ. കണ്ണൻ, എസ്.ഐമാരായ ശശീന്ദ്രകൈമൾ, കെ. മോഹനൻ, ഷാഡോ ടീം എസ്.ഐ സിജു, എ.എസ്.ഐ ആർ. ജയൻ, അംഗങ്ങളായ ഷിബു, സുനിലാൽ, സുനിൽ, നെവിൽരാജ്, ഷെജിം, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ.എസ്.ഐ സുരേഷ്, ജയകുമാർ, ഹരിലാൽ, ഷജീർ, വനിതാ പൊലീസുകാരായ ലേഖ, കുമാരി പ്രിയ, ഉഷ എന്നിവരാണ് തുടരന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

cccc

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ