Saturday, 19 August 2017 7.11 AM IST
സൈസുപറഞ്ഞാൽ ഒാഫർ തരാം
August 11, 2017, 11:57 am
ബീജിംഗ്: ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലെ ട്രെന്റി ഫ്രഷ് ഹോട്ടലിൽ ഓഫറുകളുടെ പെരുമഴക്കാലമാണ്. ഓഫറുകൾ കേട്ടാൽ ആരുമൊന്ന് അന്തം വിടുകയും ചെയ്യും. സ്ത്രീകൾക്കു മാത്രമാണ് ഓഫർ; അതും അവരുടെ സ്തനവലിപ്പത്തെ അടിസ്ഥാനപ്പെടുത്തിയും. ആഹാരം കഴിച്ചശേഷം കസ്റ്റമേഴ്സ് കൗണ്ടറിലെത്തി ബ്രായുടെ സൈസ് പറയുകയേ വേണ്ടു. ഓഫർ ഉടൻ ലഭിക്കും എന്നാണ് റസ്റ്റോറന്റിലെ ഒരു ജീവനക്കാരൻ പറഞ്ഞത്. കൗണ്ടറിലുള്ളയാൾ നോട്ടം കൊണ്ട് എല്ലാം മനസിലാക്കുമത്രേ. ബ്രായുടെ വലിപ്പം കൂടുതലാണെങ്കിൽ അതിനനുസരിച്ച് ഡിസ്കൗണ്ടും ലഭിക്കും. പക്ഷേ, ഒരു മാസം മാത്രമാണ് ഒാഫറിന്റെ കാലാവധി. ബ്രാ ധരിച്ചു നിൽക്കുന്ന സ്ത്രീകളുടെ നഗ്നചിത്രങ്ങളും വിവിധ അളവുകൾക്ക് നൽകുന്ന ഓഫറുകളും വ്യക്തമാക്കുന്ന പോസ്റ്റർ റസ്റ്റോറന്റിന്റെ ചുമരിൽ പതിച്ചിരുന്നു. ഓഫർ വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ പ്രതിഷേധവും കനത്തു. തികഞ്ഞ അശ്ളീലമാണിതെന്നും റസ്റ്റോറന്റിനെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു. അതോടെ പോസ്റ്റർ നീക്കം ചെയ്തിട്ടുണ്ട്. ഓഫർ പ്രഖ്യാപിച്ചതിനുശേഷം കച്ചവടത്തിൽ ഇരുപതു ശതമാനത്തോളം കൂടിയെന്നാണ് റസ്റ്റോറന്റ് ഉടമ പറയുന്നത്. അതു മാത്രമാണ് അവർ ലക്ഷ്യമിട്ടിരുന്നതും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ