ഒരു പദാർത്ഥം ഖരാവസ്ഥയിൽ നിന്ന് ദ്രാവകാവസ്ഥയിലേക്ക് മാറുന്ന സ്ഥിരമായ ഊഷ്‌മാവ്?
August 11, 2017, 11:35 am
1. നേർരേഖയിലുള്ള വസ്തുക്കളുടെ ചലനം?
2. ന്യൂട്ടെന്റെ ഒന്നാം ചലന നിയമം പ്രസ്താവിക്കുന്നത്?
3. പ്രവേഗം കുറഞ്ഞുവരുമ്പോൾ ഉണ്ടാവുന്ന പ്രവേഗമാറ്റ നിരക്ക് ?
4. ആദ്യമായി ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന രീതിയിലുള്ള ഒരു ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച രാഷ്ട്രം?
5. ഒരു ഗ്രാം ജലത്തിന്റെ ഊഷ്‌മാവ് 1 ഡിഗ്രി C വർദ്ധിക്കുന്നതിനുവേണ്ട താപപരിണാമം?
6. യൂണിറ്റ് വിസ്തീർണത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലം?
7. വായുവിലുള്ള ജലബാഷ്പത്തിന്റെ അളവാണ്?
8. ജലത്തിന്റെ വിശിഷ്ട താപധാരിത എത്ര ?
9. താപനില കൃത്യമായി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്?
10. ദ്രാവകങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാത്ത ബാരോമീറ്റർ?
11. ആപേക്ഷിക ആർദ്രത അളക്കുന്നതിനുള്ള ഉപകരണം ഏത് ?
12. റോക്കറ്റിന്റെ വിക്ഷേപണത്തിനു അടിസ്ഥാനമായ ന്യൂട്ടന്റെ ചലന നിയമം?
13. വാഹനങ്ങളുടെ വേഗത അളക്കുന്നത്?
14. മർദ്ദത്തിന്റെ യൂണിറ്റുകൾ?
15. ബോയിൽ നിയമം എന്നാൽ എന്ത്?
16. ഭൂമിയുടെ ഏത് തരത്തിലുള്ള ചലനം മൂലമാണ് വർഷങ്ങൾ ഉണ്ടാകുന്നത്?
17. ഒരു വസ്തുവിനെ എത്ര കോണിൽ വിക്ഷേപിച്ചാലാണ് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്നത്?
18. തുല്യസമയം കൊണ്ട് തുല്യദൂരം സഞ്ചരിക്കാതിരിക്കുന്ന ചലനം?
19. തുല്യസമയത്തിൽ തുല്യദൂരം സഞ്ചരിക്കുന്ന ചലനം?
20. രോധത്തെ മറിച്ചിടാൻ പ്രയോഗിക്കുന്ന ബലം?
21. ഒരു വസ്തുവിലെ കമ്പന നിരക്കിലുള്ള വർദ്ധനവിനാൽ രൂപപ്പെടുന്ന ഊർജ്ജം ഏത്?
22. ഒരു പദാർത്ഥം ഖരാവസ്ഥയിൽ നിന്ന് ദ്രാവകാവസ്ഥയിലേക്ക് മാറുന്ന സ്ഥിരമായ ഊഷ്‌മാവ്?
23. ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ് ?
24. നാം സംസാരിക്കുമ്പോൾ എന്തിന്റെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്?
25. വായുവിൽ ശബ്ദത്തിന്റെ വേഗത?
26. ബാരോമീറ്ററിലെ മർദ്ദത്തിന്റെ അളവ് പെട്ടെന്ന് കുറയുകയാണെങ്കിൽ അതെന്തിനെ സൂചിപ്പിക്കുന്നു?
27. ഐസിന്റെ ദ്രവണാങ്കം?
28. ഇലക്ട്രോണിക്സിലെ അത്ഭുത ശിശു?
29. മിന്നലിൽ വൈദ്യുതിയുണ്ടെന്ന് കണ്ടെത്തിയത്?
30. ഒരു ഡ്രൈസെല്ലിന്റെ വോൾട്ടേജ്?
31. എ.സിയുടെ വോൾട്ടത വ്യത്യാസപ്പെടുന്ന സംവിധാനം?
32. ടിവി സിസ്റ്റത്തിന്റെ ഒരു ഫ്രെയിം സ്കാൻ ചെയ്യാനെടുക്കുന്ന സമയം?
33. ന്യൂട്രൽ ലൈനിന്റെ വോൾട്ടേജ് ?
34. പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം?
35. ലോഹങ്ങൾ ശക്തിയായി ചൂടാക്കുമ്പോൾ അവ ഇലക്ട്രോണുകളെ പുറപ്പെടുവിക്കുന്നു. ഈ പ്രതിഭാസമാണ്?
36. ലെഡും ടിന്നും ചേർന്ന ലോഹസങ്കരം കൊണ്ട് ഫ്യൂസ് വയർ നിർമ്മിക്കുന്നത്?
37. വൈദ്യുത രാസസെൽ നിർമ്മിച്ചത്?
38. ഫിലമെന്റ് ലാമ്പ് കണ്ടുപിടിച്ചത്?
39. വൈദ്യുതോർജ്ജം അളക്കാനുപയോഗിക്കുന്ന ഉപകരണം?
40. നേരിയ വൈദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യവും ദിശയും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഉത്തരങ്ങൾ
(1) നേർരേഖാ ചലനം (2) ബലം (3) മന്ദീകരണം (4) റഷ്യ (5) ഒരു കലോറി (6) മർദ്ദം (7) ആർദ്രത (8) 4200 J /kg ഡിഗ്രി C (9) തെർമോമീറ്റർ (10) അനിറോയ്‌ഡ് ബാരോമീറ്റർ (11) ഹൈഗ്രോമീറ്റർ (12) മൂന്നാം ചലന നിയമം (13) സ്പീഡോമീറ്റർ (14) പാസ്ക്കൽ, ടോർ (15) സ്ഥിരോഷ്മാവിൽ സ്ഥിതിചെയ്യുന്ന ഒരു വാതകത്തിന്റെ മർദ്ദം അതിന്റെ വ്യാപ്തത്തിന് വിപരീതാനുപാതത്തിലായിരിക്കും (16) പരിക്രമണം (17) 45 (18) അസമചലനം (19) സമചലനം (20) യത്നം (21) താപം (22) ദ്രവണാങ്കം (23) ഡെസിബെൽ (24)
സ്വനതന്തുക്കളുടെ (25) 340 മീ / സെക്കന്റ് (26) കൊടുങ്കാറ്റ് (27) പൂജ്യം ഡിഗ്രി സി (28) ട്രാൻസിസ്റ്റർ (29) ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ (30)1.5 വോൾട്ട് (31) ട്രാൻസ്‌ഫോർമർ (32)1/25 സെക്കന്റ് (33) പൂജ്യം (34) വെള്ളി (35) തെർമോ ഇലക്ട്രിക് എമിഷൻ (36) അതിന്റെ ദ്രവണാങ്കം കുറവായതുകൊണ്ട് (37) അലെക്‌സാൻഡ്രോ വോൾട്ടാ (38) തോമസ് ആൽവാ എഡിസൻ (39) വാട്ട് ഔവർ മീറ്റർ (40) ഗാൽവനോസ്‌കോപ്പ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ