Saturday, 19 August 2017 7.10 AM IST
വൈദ്യുതി കുറഞ്ഞു, സേവിക്കാനായി 15 മിനിട്ട് കട്ട്
August 13, 2017, 12:10 am
തിരുവനന്തപുരം: പുറത്തുനിന്നുള്ള വൈദ്യുതി വരവ് കുറഞ്ഞതിനെതുടർന്ന് സംസ്ഥാനത്ത് ഇന്നലെ രാത്രി 7 നും 10 നും ഇടയ്ക്ക് 15 മിനിട്ട് ലോഡ്ഷെഡ്ഡിംഗ് ഏർപ്പെടുത്തി. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ഇത് നാലാമത്തെ തവണയാണ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നത്. താൽച്ചർ, കോളാർ, 400 കെ.വി ലൈനിൽ ജോലി നടക്കുന്നതിനാൽ കേന്ദ്രഗ്രിഡിൽ നിന്നുള്ള വൈദ്യുതിയുടെ വരവിൽ ഇന്നലെ 500 മെഗാവാട്ടിന്റെ കുറവുണ്ടായി. ഇത് പരിഹരിക്കാൻ കായംകുളം താപനിലയം, ബ്രഹ്മപുരം, കോഴിക്കോട് നിലയങ്ങളിൽ നിന്നുമായി അധിക വൈദ്യുതി എത്തിച്ചെങ്കിലും പ്രതിസന്ധി പൂർണമായും പരിഹരിക്കാനായില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ