Tuesday, 22 August 2017 10.10 PM IST
ചിങ്ങമാസപൂജയ്ക്ക് 16ന് ശബരിമല നടതുറക്കും
August 13, 2017, 3:11 am
തിരുവനന്തപുരം: ചിങ്ങമാസപൂജകൾക്കായി ശബരിമല 16ന് തുറക്കും. വൈകിട്ട് 5ന് തുറന്ന് രാത്രി 10ന് നട അടയ്ക്കും. ചിങ്ങം ഒന്നുമുതൽ 5വരെ പതിവ് പൂജകൾക്കുപുറമേ വിശേഷാൽ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും നടത്തും. അഞ്ചുദിവസവും നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം എന്നിവയും ഉണ്ടാകും. 21ന് രാത്രി 10ന് ഹരിവരാസനംപാടി നടയടയ്ക്കും. ഓണപൂജകൾക്കായി സെപ്തംബർ രണ്ടിന് വൈകിട്ട് തുറക്കും. സെപ്തംബർ മൂന്നുമുതൽ 6വരെയാണ് ഓണപൂജകൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ