Saturday, 19 August 2017 7.06 AM IST
ആംബുലൻസ് വിളിക്കാൻ 'ആപ്പ്
August 13, 2017, 12:03 am
തിരുവനന്തപുരം:ജനങ്ങൾക്ക് കാലതാമസമില്ലാതെ ആംബുൻസ് സേവനം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് സൃഷ്ടിക്കും. ഇത് വരുന്നതോടെ ഓൺലൈനിൽ ആംബുലൻ സേവനം നേടാൻ കഴിയും.
108 ആംബുലൻസ് സേവനം മെച്ചപ്പെടുത്താൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സമർപ്പിച്ച മൂന്നു നിർദേശങ്ങളിലൊന്നാണിത്. ഊബർ ആപ്പിലൂടെ ടാക്സി വിളിക്കുന്നതു പോലെ ആംബുലൻസും വിളിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. നിലവിലെ 108 മാതൃക തുടരുക, സ്വകാര്യ സംരംഭകരുടെ പിന്തുണയോടെ കൂടുതൽ ആംബുലൻസുകൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കോർപ്പറേഷൻ സമർപ്പിച്ചിട്ടുണ്ട്.
ആധുനിക കോൾ സെന്റർ കേന്ദ്രമാക്കിയാകും ഓൺലൈൻ ആംബുലൻസിന്റെ പ്രവർത്തനം. ആൻഡ്രോയിഡ് ഫോണിലെ ആപ്ലിക്കേഷൻവഴി ഒരാൾ കോൾ സെന്ററുമായി ബന്ധപ്പെട്ടാൽ പരിസരത്തുള്ള ആംബുലൻസ് അയാൾ നിൽക്കുന്ന സ്ഥലത്ത് എത്തും. ഡ്രൈവറുടെ മൊബൈൽ നമ്പർ, വാഹന നമ്പർ എന്നിവയും ആപ്പിൽ ലഭ്യമാകും. അപകടത്തിൽപെട്ടയാൾക്ക് ഫോൺ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ബന്ധുക്കൾക്കോ തൊട്ടടുത്തുള്ളവർക്കോ മൊബൈൽ ആപ് വഴി കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതോടൊപ്പം 108 എന്ന നമ്പരിലും സേവനം ലഭ്യമാകും.
വാഹനങ്ങൾ എൻ.ആർ.എച്ച്.എം ഫണ്ട് ഉപയോഗിച്ചു വാങ്ങാനാണ് റിപ്പോർട്ടിലെ ശുപാർശ. പ്രവർത്തന ചുമതല മെഡിക്കൽ സർവീസസ് കോർപ്പറേഷനായിരിക്കും.
സ്വകാര്യ, സർക്കാർ ഏജൻസികളുടെ സഹായത്തോടെ കൂടുതൽ ആംബുലൻസുകൾ പ്രവർത്തിപ്പിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. താൽപര്യമുള്ള ഏതു ഏജൻസിക്കും പദ്ധതിയുമായി സഹകരിക്കാം. ആംബുലൻസുകളുടെ അറ്റകുറ്റപ്പണി ഈ ഏജൻസികൾക്കായിരിക്കും. പ്രതിഫലം സർക്കാർ നൽകും.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ