Tuesday, 22 August 2017 10.11 PM IST
എം.എസ്. രവിക്ക് ലാൽകൃഷ്ണ മാദ്ധ്യമ പുരസ്കാരം
August 13, 2017, 12:05 am
തിരുവനന്തപുരം: മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ലാൽകൃഷ്ണ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ മാദ്ധ്യമ പുരസ്കാരം 'കേരളകൗമുദി' ചീഫ് എഡിറ്റർ എം. എസ്. രവിക്ക് സമ്മാനിക്കും. 50,001 രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
സെപ്തംബർ 2ന് വൈകിട്ട് 4 ന് പൗഡിക്കോണം ജംഗ്ഷനിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ വച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഡി. രഘു, സെക്രട്ടറി എസ്. കെ. അജികുമാർ എന്നിവർ അറിയിച്ചു.
ട്രസ്റ്റ് നടപ്പാക്കുന്ന പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ശാന്തിഗിരി ആശ്രമം ഓഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ലാൽകൃഷ്ണ അനുസ്മരണ പ്രഭാഷണം നടത്തും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി മെരിറ്റ് അവാർഡുകൾ വിതരണം ചെയ്യും. കെ. മുരളീധരൻ എം.എൽ.എ, ഒ. രാജഗോപാൽ എം.എൽ.എ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ജിജി തോമസ്, കെ.ആർ. പ്രസാദ്, ഡി. പ്രേംരാജ്, ആലുവിള അജിത്ത് തുടങ്ങിയവർ പങ്കെടുക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ