എക്സ്‌റേ കടന്നുപോകാത്ത രാസവസ്തു?
August 17, 2017, 11:58 am
1. ആവർത്തനപ്പട്ടികയുടെ പിതാവാണ്?
2. പി.എച്ച്.മൂല്യം കണ്ടുപിടിച്ചത്?
3. പിച്ച്‌‌ബ്ളെന്റ് ഏതു മൂലകത്തിന്റെ അയിരാണ്?
4. ശരീരത്തിൽ ഏറ്റവും കൂടുതലടങ്ങിയ ലോഹമാണ്?
5. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്?
6. ട്രാൻസിസ്റ്റർ നിർമ്മാണത്തിനുപയോഗിക്കുന്ന ഉപലോഹമാണ്?
7. രക്തബാങ്കുകളിൽ രക്തം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന രാസവസ്തുവാണ്?
8. കൃത്രിമ മഴ പെയ്യിക്കാൻ സഹായിക്കുന്ന രാസവസ്തുവാണ്?
9. ബയോഗ്യാസിന്റെ പ്രധാന ഘടകം?
10. പെൻസിൽ നിർമ്മാണത്തിനുപയോഗിക്കുന്ന രാസവസ്തു?
11. എക്സ്‌റേ കടന്നുപോകാത്ത രാസവസ്തു?
12. രാവസ്തുക്കളുടെ രാജാവ്?
13. W എന്ന പ്രതീകം ഏതു മൂലകത്തിന്റേതാണ്?
14. ആസ്പിരിന്റെ രാസനാമം?
15. പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ചത്?
16. തരംഗദൈർഘ്യം കൂടിയ നിറമേത്?
17. ശബ്ദത്തിന്റെ ആവൃത്തി അളക്കുന്ന യൂണിറ്റ്?
18. ഒരു ക്വയർ പേപ്പർ എന്നാൽ?
19. ചന്ദ്രനിൽ നിന്നുള്ള പലായനപ്രവേഗം?
20. സാധാരണ ബൾബുകളിൽ നിറയ്ക്കുന്ന വാതകമാണ്?
21. മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണുന്നത്?
22. വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരമാണ്?
23. ഏറ്റവും വേഗത്തിൽ തുളച്ചുകയറാൻ ശേഷിയുള്ള രശ്മികളാണ്?
24. സൗരയൂഥം ഏത് നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ്?
25. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?
26. റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ?
27. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴയത് ?
28. ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷയാണ്?
29. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ്?
30. ഇന്ത്യയിൽ നിന്നും ആദ്യമായി ഓസ്കാർ അവാർഡ് നേടിയ വ്യക്തി?
31. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഹൈവേയാണ്?
32. ലോകജനസംഖ്യാദിനമായി ആചരിക്കുന്നത്?
33. പഞ്ചായത്തുകളുടെ രൂപീകരണത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
34. ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകൾ ഉൾപ്പെടുന്നു?
35. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം?
36. ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത്?
37. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?
38. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
39.'ചെകുത്താന്റെ ത്രികോണം' എന്നറിയപ്പെടുന്ന പ്രദേശം ഏതു സമുദ്രത്തിലാണ്?
40. മെഡിറ്ററേനിയൻ കടലിനെയും അറ്റ‌്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

ഉത്തരങ്ങൾ
(1) മെന്റെലിയേവ് (2) സോറൻസൺ (3) യുറേനിയം (4)കാൽസ്യം (5) മെർക്കുറി (6) ജർമാനിയം (7) സോഡിയം സിട്രേറ്റ് (8) സിൽവർ അയെഡൈഡ് (9) മീഥെയ്ൻ (10) ഗ്രാഫൈറ്റ് (11) ലെഡ് (12) സൾഫ്യൂറിക് ആസിഡ് (13) ടങ്‌സ്റ്റൺ (14) അസറ്റൈൽ സാലിസിലിക് ആസിഡ് (15) സർ ഐസക് ന്യൂട്ടൻ (16) ചുവപ്പ് (17) ഹെർട്സ് (18) 24 ഷീറ്റ് (19) 2.37 കി.മീ / സെക്കൻഡ് (20) ആർഗൺ (21 ) പ്രതലബലം മൂലം (22) ഇലക്ട്രിക് മോട്ടോർ (23) ഗാമ (24 ) ക്ഷീരപഥം (25) ഭൂമി (26) സി.ഡി. ദേശ്‌മുഖ് (27) തമിഴ് (28) ഉറുദു (29 ) ഹിന്ദി (30) ഭാനു അത്തയ്യ (31) എൻ.എച്ച് - 7 (32) ജൂലായ് 11 (33)ആർട്ടിക്കിൾ 40 (34)12 (35) നാഗാലാൻഡ് (36) ഏപ്രിൽ 1 (37) സർഗാസോ (38) ഗുജറാത്ത് (39) അറ്റ്‌ലാന്റിക് (40) ജിബ്രാൾട്ടർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ