നാലായിരത്തോളം നഴ്സുമാർക്ക് ഇക്കൊല്ലം ജോലി സൗഭാഗ്യം
August 19, 2017, 12:23 am
രാജൻ പുരക്കോട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാലായിരത്തോളം നഴ്സുമാർക്ക് ഇക്കൊല്ലം സർക്കാർ ആശുപത്രികളിൽ ആതുര സേവനത്തിന്റെ വെള്ളക്കുപ്പായമണിയാം. സംസ്ഥാന സർക്കാർ തുടക്കം കുറിച്ച ആർദ്രം പദ്ധതിയിലൂടെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും, പുതുതായി മൂന്ന് മെഡിക്കൽ കോളേജ് ആശുപത്രികൾ കൂടി വരുകയും ചെയ്യുന്നതോടെയാണിത്. റിട്ടയർമെന്റ്, പ്രൊമോഷൻ എന്നിവയിലൂടെയെത്തുന്ന എഴുനൂറോളം പേർ വേറെയുമുണ്ട്.

 ഹെൽത്ത് സർവീസ് ഡയറക്ടറേറ്റിലേക്കുള്ള കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് 1900 നഴ്സുമാർക്കാണ് നിയമനം ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ നാനൂറിലേറെ പേർക്ക് നിയമനം കിട്ടി.
ആ‌ർദ്രത്തിന്റെ ആദ്യഘട്ടത്തിലേക്ക് സർക്കാർ സൃഷ്ടിച്ച നഴ്സുമാരുടെ 340 ഒഴിവുകൾ നികത്തി.
 പുതിയ പി.എസ്.സി റാങ്ക്ലിസ്റ്രാവുന്നതോടെ കൂടുതൽ പേർക്ക് ആർദ്രം വഴി ജോലിയിലെത്താം. ഇതിന്റെ ഷോർട്ട് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും.
 ഡി.എം.ഇ നഴ്സ് റാങ്ക് ലിസ്റ്രിൽ നിന്ന് 1951 പേർ കൂടിയെത്തി. ഈ ലിസ്റ്രിന് അടുത്ത കൊല്ലം ജൂൺവരെ കാലാവധിയുണ്ട്.
 ഡി.എം.ഇ നഴ്സ് തസ്തികയിൽ നിയമനത്തിന് പുതിയ വിജ്ഞാപനമായി.

പ്രതീക്ഷകൾ പകർന്ന് ആർദ്രം
 ആശുപത്രികൾ രോഗീസൗഹൃദവും കുടുംബാരോഗ്യ കേന്ദ്രങ്ങളുമാവുന്നതോടെ നഴ്സുമാർക്ക് കൂടുതൽ തൊഴിലവസരം ലഭിക്കും. ഒരു കുടുംബാരോഗ്യ

കേന്ദ്രത്തിൽ അഞ്ച് നഴ്സുമാർ വേണം.
 ആർദ്രത്തിൽ അടുത്ത 3 കൊല്ലത്തിനിടെ ഉണ്ടാവുന്ന 5230 ഒഴിവുകളിലെറെയും നഴ്സുമാരുടേത്.

നാല് രോഗിക്ക് ഒരു നഴ്സ്
ആരോഗ്യരക്ഷ രോഗിയുടെ അവകാശമാക്കാൻ നാല് രോഗിക്ക് ഒരു നഴ്സെന്ന അനുപാതമാണ് നഴ്സിംഗ് കൗൺസിൽ നിർദ്ദേശിക്കുന്നത്. എന്നാൽ, ഒരു നഴ്സ് ഇപ്പോൾ എത്ര രോഗികളെ പരിചരിക്കേണ്ടി വരുന്നുവെന്നതിന് കണക്കില്ല. ഇത് പരിചരണത്തെ മോശമായി ബാധിക്കുന്നുവെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.എസ്. ഹമീദ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ