200 കിലോമീറ്ററിലധികം നീളമുള്ള കേരളത്തിലെ നദികളേവ?
August 22, 2017, 1:16 pm
1. ഏറക്കുറെ കേരളത്തിന് സമാനമായ വിസ്തൃതിയുള്ള ലോകരാജ്യമേത്?
2. കേരളത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ഭൂഭാഗങ്ങൾ ഏവ?
3. കേരളത്തിലെ പ്രധാന മണ്ണിനമേത്?
4. കേരളത്തിൽ കരിമണ്ണുള്ള ജില്ലകളേവ?
5. 200 കിലോമീറ്ററിലധികം നീളമുള്ള കേരളത്തിലെ നദികളേവ?
6. കേരളത്തിലെ ആകെ നദികളുടെ എണ്ണമെത്ര?
7. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ എത്രയെണ്ണമാണ്?
8. 100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത്?
9. കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും കൂടുതൽ നദികളുടെ പതനസ്ഥാനം ഏത്?
10. എത്ര കിലോമീറ്റർ ദൂരം പെരിയാർ കേരളത്തിലൂടെ ഒഴുകുന്നു?
11. കേരളത്തിലെ ഏതു നദിക്കു കുറുകെയാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്?
12. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏതു നദിയിലാണ്?
13. ആലുവാപ്പുഴ എന്നറിയപ്പെടുന്ന നദി ഏതാണ്?
14. കേരളത്തിലെ നീളം കൂടിയ രണ്ടാമത്തെ നദിയേത്?
15. ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനം ഏതാണ്?
16. കേരള കലാമണ്ഡലം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
17.കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ പുഴയായി അറിയപ്പെടുതേത്?
18. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നതെവിടെ?
19. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
20. ശബരിമലയിലൂടെ ഒഴുകുന്ന നദി ഏതാണ്?
21. 'ബേപ്പൂർപ്പുഴ'എന്നറിയപ്പെടുന്ന നദി ഏതാണ്?
22. കേരളത്തിലെ ഏതു പുഴയുടെ തീരത്താണ് സ്വർണമുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്?
23. അഷ്ടമുടിക്കായലിൽ പതിക്കുന്ന പ്രധാന നദി ഏതാണ്?
24. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?
25. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ ഏവ?
26. കേരളത്തിൽ ഉദ്‌ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദിയേത്?
27. പാമ്പാർ ഒഴുകുന്നത് ഏതു ജില്ലയിലാണ്?
28. മറ്റൊരു നദിയോട് ചേരുന്ന കേരളത്തിലെ ഏറ്റവും വലിയ പുഴയേത്?
29.'തലയാർ' എന്നും അറിയപ്പെടുന്ന നദിയേത്?
30. പാമ്പാർ, തേനാർ എന്നിവ തമിഴ്‌നാട്ടിൽ സംഗമിച്ചു രൂപംകൊള്ളുന്ന പ്രധാന പുഴയേത്?
31. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ്?
32. ഇരുവത്തിപ്പുഴ ഏത് നദിയുടെ പോഷക നദിയാണ്?
33. മലയാറ്റൂർ, ആലുവ, കാലടി എന്നീ സ്ഥലങ്ങൾ ഏതു നദിയുടെ തീരത്താണ്?
34. വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിനു സമീപമുള്ള നദിയേത്?
35. പമ്പാനദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്?
36. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്?
37. കല്ലടയാറ് രൂപംകൊടുക്കുന്ന വെള്ളച്ചാട്ടമേത്?
38. അരിപ്പാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണുള്ളത്?
39. എത്ര കായലുകളാണ് കേരളത്തിലുള്ളത്?
40. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾ എത്ര?

ഉത്തരങ്ങൾ
(1) സ്വിറ്റ്‌സർലൻഡ് (2) മലനാട്, ഇടനാട്, തീരദേശം (3) ലാറ്ററൈറ്റ് മണ്ണ് (4) ആലപ്പുഴ, കോട്ടയം (5) പെരിയാർ, ഭാരതപ്പുഴ (6) 44 (7) മൂന്ന് (8) 11 (9) അറബിക്കടൽ (10 ) 244 കി.മീ. (11) പെരിയാർ (12) മുതിരപ്പുഴ (13) പെരിയാർ (14) ഭാരതപ്പുഴ (15) തമിഴ്‌നാട്ടിലെ ആനമല (16) ഭാരതപ്പുഴയുടെ (17) കുന്തിപ്പുഴ (18) പൊന്നാനി (19) കുട്ടനാട് (20) പമ്പ (21) ചാലിയാർ (22) ചാലിയാറിന്റെ (23) കല്ലടയാറ് (24) മഞ്ചേശ്വരം പുഴ (25) കബനി, ഭവാനിപ്പുഴ, പാമ്പാർ (26) കബനി (27) ഇടുക്കി (28) ചാലക്കുടിപ്പുഴ (29) പാമ്പാർ (30) അമരാവതി (31) പമ്പ (32) ചാലിയാറിന്റെ (33) പെരിയാറിന്റെ (34) പാപനാശിനി (35) പെരുന്തേനരുവി (36) തൃശൂർ (37) പാലരുവി (38) കോഴിക്കോട് (39) 34 (40) ഏഴെണ്ണം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ