പുലിമുട്ട് നിർമാണം: കൂടുതൽ കരിങ്കല്ല് ഉടൻ എത്തിക്കും
August 20, 2017, 12:18 am
ശ്യാംവെങ്ങാനൂർ
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട പുലിമുട്ട് നിർമ്മാണത്തിനുളള കരിങ്കല്ല് തേങ്ങാപട്ടണം,കൊല്ലം എന്നിവിടങ്ങളിൽ നിന്നെത്തിക്കാനുളള നടപടികൾ അവസാനഘട്ടത്തിൽ. ഇവിടങ്ങളിലെ കരിങ്കല്ല് വിതരണക്കാരുമായി തുറമുഖ നിർമ്മാണ കമ്പനിയായ അദാനി പോർട്സ് ലിമിറ്റഡ് കരാർ ഒപ്പുവച്ചു. ഇനി സർക്കാരിന്റെ ഭാഗത്തുനിന്നുളള സാങ്കേതിക അനുമതിയാണ് അവശേഷിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇത് ലഭിക്കുമെന്നാണ് സൂചന.
തേങ്ങാപട്ടണം,കൊല്ലം എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന പാറകളുടെ ഗുണമേന്മ സംബന്ധിച്ച് എർത്ത് ആൻഡ് സയൻസ് പരിശോധന നടത്തിയ ശേഷമാണ് കരാർ നടപടികൾ പൂർത്തിയാക്കിയത്. കടൽമാർഗം ബർജിലായിരിക്കും കരിങ്കല്ലുകളെത്തിക്കുക. കൊല്ലം തുറമുഖത്ത് ബാർജ് അടുപ്പിക്കുന്നതിനായി ജെട്ടി ബലപ്പെടുത്തുന്നതിനുളള നടപടികൾ ആംരംഭിച്ചിട്ടുണ്ട്. കല്ല് ക്ഷാമം കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി പുലിമുട്ട് നിർമ്മാണം മന്ദഗതിയിലായിരുന്നു.

ദിവസവും പതിനഞ്ചിൽ താഴെ ലോറികളാണ് കല്ലുമായി എത്തുന്നത്
വേഗത കൈവരിക്കണമെങ്കിൽ ദിവസവും 200 ലോഡ് കല്ലെങ്കിലും എത്തണം
പുലിമുട്ട് നിർമ്മാണം നിലവിൽ 600 മീറ്റർ പൂർത്തിയാക്കിയിട്ടുണ്ട്
പുലിമുട്ട് നിർമ്മാണത്തിന്റെ മൊത്തം നീളം 3.1 കിലോമീറ്ററാണ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ