രാജീവ് ഗാന്ധി സെന്ററിലെ ഗവേഷണം, കേരളത്തിൽ കണ്ടത് കരീബിയൻ കോളറ; ആന്റിബയോട്ടിക്കുകൾ ഫലിക്കില്ല
August 20, 2017, 12:58 am
തിരുവനന്തപുരം: കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ റിപ്പോർട്ട് ചെയ്ത കോളറ രോഗാണുക്കൾ കരീബിയൻ രാജ്യമായ ഹെയ്‌തിയിൽ പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധിക്കു കാരണമായ 'ഹെയ്‌തിയൻ വേരിയന്റ് ' ആണെന്ന് കണ്ടെത്തി. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഈ രോഗത്തെ നേരിടാൻ പ്രയാസമാണെന്നും 'ഹെയ്‌തിയൻ വേരിയന്റ് ' ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി ആർജ്ജിച്ചു കഴിഞ്ഞെന്നും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ഗവേഷണത്തിൽ കണ്ടെത്തി.
മാലിന്യ സംസ്‌കരണവും പരിസര ശുചിത്വവും ശുദ്ധജല ലഭ്യതയും ഉൾപ്പെടെയുള്ള മുൻകരുതലുകൾ ഗൗരവമായി കൈക്കൊണ്ടില്ലെങ്കിൽ കേരളത്തിലാകെ സ്ഥിതി ഗുരുതരമാവാൻ സാദ്ധ്യതയുണ്ടെന്നാണ് രാജീവ് ഗാന്ധി സെന്ററിലെ ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്.
കോഴിക്കോട്ടും പത്തനംതിട്ടയിലും ഇതരസംസ്ഥാന തൊഴിലാളികളിലാണ് കോളറ കണ്ടെത്തിയത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് നാലു പേർക്കു മാത്രമാണ് കോളറ ബാധിച്ചത്. മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വളരെ പെട്ടെന്ന് പടരുന്നതാണ് കോളറ. മുമ്പ് തീരദേശങ്ങളിൽ മാത്രം കണ്ടിരുന്ന രോഗം ഇപ്പോൾ മറ്റിടങ്ങളിലേക്കും പടരുന്നത് ഗുരുതരമാണെന്നാണ് ആർ.ജി.സി.ബി ശാസ്‌ത്രജ്ഞർ വിലയിരുത്തുന്നത്.

സൂക്ഷിക്കണം
ജലജന്യ രോഗങ്ങളിൽ മനുഷ്യന് ഏ​റ്റവും വലിയ ഭീഷണിയാണ് കോളറ.
വിബ്റിയോ കോളറ എന്ന സൂക്ഷ്മാണു വഴിയുണ്ടാകുന്ന അതികഠിനമായ വയറിളക്ക രോഗമാണിത്
പരമ്പരാഗത രോഗാണു ആയ ക്ലാസിക്കൽ വിബ്റിയോ ആയിരുന്നു ആദ്യകാലത്ത് രോഗം ഉണ്ടാക്കിയത്. ഇപ്പോൾ അതിന് ജനിതക മാ​റ്റം സംഭവിച്ചു കഴിഞ്ഞു.
ഹെയ്‌തിയിൽ 2010 ൽ ആയിരക്കണക്കിന് ആളുകളെ മരണത്തിലേക്കു നയിച്ച രോഗാണുവാണിത്.

ലക്ഷണങ്ങൾ
രൂക്ഷമായ വയറിളക്കം
തളർച്ച
ഛർദ്ദി


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ