ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയമുൻ സൈനികൻ പിടിയിൽ
August 28, 2017, 1:02 am
തിരുവനന്തപുരം:സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ സൈനികനെ മിലിട്ടറി ഇന്റലിജൻസ് പിടികൂടി.വിളപ്പിൽ പ‌ത്തിൽ പേയാട് വിട്ടയം പൂവണം ലെയ്നിൽ ജയന വീട്ടിൽ എസ്​.ജയകുമാർ(52) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശികളായ മൂന്ന് യുവാക്കളിൽ നിന്ന് പണം വാങ്ങുന്നതിനിടയിലാണ് ഇയാളെ കുടുക്കിയത്.
കഴിഞ്ഞ ഏപ്രിൽ 11 മുതൽ 21 വരെ കൊല്ലം ലാൽബഹദൂർ സ്റ്റേഡിയത്തിൽ നടന്ന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത യുവാക്കൾക്ക് സെലക്ഷൻ ലഭിച്ചിരുന്നതാണ്. ഇവരുടെ വീടിന് സമീപമുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവർ മുഖേനയാണ് യുവാക്കളെ ഇയാൾ വലയിലാക്കിയത്.പരീക്ഷാ ഫലം വന്ന ശേഷം മൂന്ന് ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എഴുത്ത് പരീക്ഷയ്ക്ക് ഉത്തരകടലാസിൽ പ്രത്യേക ചിഹ്നം രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു.
ജൂലായ് 30 ന് വട്ടിയൂർക്കാവ് ഇൻഡോർ സ്​റ്റേഡിയത്തിൽ നടന്ന എഴുത്ത് പരീക്ഷയിൽ യുവാക്കൾ പങ്കെടുത്തു. . ഉത്തരക്കടലാസിലെ പ്രത്യേക ചിഹ്നം ശ്രദ്ധയിൽപ്പെട്ട മിലിട്ടറി ഇന്റലിജൻസ് വിഭാഗം യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്താവുന്നത്. ജയകുമാറിനെ തമ്പാനൂർ പൊലീസിന് കൈമാറി. സുബേദാറായി 2015ൽ വിരമിച്ചയാളാണ് ജയകുമാർ. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ