ഒരു ബഹിരാകാശ പേടകം നിയന്ത്രിച്ച ആദ്യ വനിത ആര്?
August 29, 2017, 11:34 am
1. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ഏത്?
2. ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ?
3. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം ഏത്?
4.' നീണ്ട മുടിയുള്ള' എന്നർത്ഥമുള്ള ആകാശവസ്തു ഏത്?
5. വിക്ഷേപണാനന്തരം പേരുമാറ്റിയ ഇന്ത്യൻ ഉപഗ്രഹം ഏത്?
6. ഐക്യരാഷ്ട്ര സംഘടനയുടെ ചാന്ദ്ര ഉടമ്പടി ഒപ്പുവച്ചത് എന്ന്?
7. വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം ഏത്?
8. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞിരിക്കുന്ന ദിവസം എന്നാണ്?
9. ഒരു ബഹിരാകാശ പേടകം നിയന്ത്രിച്ച ആദ്യ വനിത ആര്?
10. വസ്തുക്കൾക്ക് ഏറ്റവും കൂടിയ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏത്?
11. ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ അന്തർദേശീയ ജ്യോതിശാസ്ത്ര വർഷമായി ആചരിച്ചത് എന്ന്?
12. ട്രിറ്റോൺ ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്‌?
13. 13-ാമതായി കണ്ടെത്തപ്പെട്ട നക്ഷത്രഗണം?
14. നാസ സ്ഥാപിതമായ വർഷമേത്?
15. നാസ ഏതു രാജ്യത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്?
16. സെഡ്‌ന, ക്യോഓവർ എന്നിവ എന്താണ്?
17. മരണനക്ഷത്രം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത്?
18. പ്രഭാത നക്ഷത്രം പ്രദോഷനക്ഷത്രം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം ഏത്?
19. ടൈറ്റൻ ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
20. 2013 ഫെബ്രുവരി 1ന് ബഹിരാകാശത്ത് വച്ച് പൊട്ടിത്തെറിച്ച നാസയുടെ ബഹിരാകാശ പേടകം ഏത്?
21. ഭൂമിക്കു പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഗ്രഹമേത്?
22. സൗരധൂളികൾ ശേഖരിച്ച ബഹിരാകാശദൗത്യമേത്?
23. നക്ഷത്രങ്ങളുടെ അന്ത്യത്തെക്കുറിച്ചുള്ള പഠനങ്ങളിലൂടെ പ്രശസ്തനായ നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരനാര്?
24. ലക്ഷ്മിപ്ളാനം എന്നറിയപ്പെടുന്ന വിശാല പീഠഭൂമി ഏതു ഗ്രഹത്തിലാണ്?
25. 2004 ജൂലായ് 14ന് ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ സ്വകാര്യ ബഹിരാകാശ വാഹനം ഏത്?
26. ഹബിൾ ടെലസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത് എവിടെ?
27. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്?
28. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്?
29. ഭരണഘടനയ്ക്ക് രൂപം നൽകാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാനെടുത്ത കാലയളവ് എത്ര?
30. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ ചെയർമാൻ ആര്?
31. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് എന്ന്?
32. ലോകത്തിൽ എഴുതപ്പെട്ടിട്ടുള്ളവയിൽ വച്ച് ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഏത്?‌
33. ഭരണഘടനാ നിയമനിർമ്മാണ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥിര അദ്ധ്യക്ഷൻ ആര്?
34. ഭരണഘടനാ നിർമ്മാണ സഭ രൂപം കൊണ്ടത് എന്ന്?
35. ഇന്ത്യൻ ഭരണഘടനാശില്പി എന്നറിയപ്പെടുന്നതാര്?
36. ഇന്ത്യൻ ഭരണഘടനയുടെ 50-ാം വാർഷികം ആഘോഷിച്ചത് എന്ന്?
37. ഏറ്റവും വലിയ ജനാധിപത്യരാജ്യം ഏത്?
38. ആധുനിക ജനാധിപത്യ ചിന്തകൾ രൂപപ്പെട്ട രാജ്യം ഏത്?
39. ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയുടെ താക്കോൽ എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കപ്പെടാറുള്ളത് ഏത്?
40. എത്ര വർഷം ഇന്ത്യയിൽ ജീവിച്ച ഒരാളിന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം?

ഉത്തരങ്ങൾ
(1) ശുക്രൻ (2) ആര്യഭട്ടൻ (3) ബുധൻ (4) ധൂമകേതു (5) മെറ്റ്‌സാറ്റ് (6) 1979 (7) ശുക്രൻ (8) ജനുവരി 3 (9) എയ്‌ലിൻകോളിൻസ് (10) വ്യാഴം (11) 2009 (12) നെപ്ട്യൂൺ (13) ഒഫ്യൂക്കസ് (14)1958 (15) യു.എസ്.എ (16 ) ചെറുഗ്രഹങ്ങൾ (17) മീമാസ് (18) ശുക്രൻ (19) ശനി (20) കൊളംബിയ (21) ശുക്രൻ (22) ജെനസിസ് (23) എസ്. ചന്ദ്രശേഖർ (24) ശുക്രൻ (25) സ്പേസ്‌ഷിപ്പ് വൺ (26) ബഹിരാകാശത്ത് (27) ജവഹർലാൽ നെഹ്‌റു (28) ബ്രിട്ടീഷ് പാർലമെന്റ് (29) രണ്ട് വർഷം, 11 മാസം, 17ദിവസം (30) സച്ചിദാനന്ദ സിൻഹ (31) 1950 ജനുവരി 26 (32) ഇന്ത്യ (33 ) ഡോ. രാജേന്ദ്രപ്രസാദ് (34) 1946 ഡിസംബർ 6 (35) ഡോ. ബി.ആർ. അംബേദ്‌കർ (36) 2000 ജനുവരി 26 (37) ഇന്ത്യ (38) ബ്രിട്ടൺ (39) ആമുഖം (40) 5 വർഷം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ