ഇ.എസ്.ഐ ആശുപത്രികളിൽചികിത്സ കിട്ടാതെ രോഗികൾ
August 29, 2017, 1:25 am
എസ്. പ്രേംലാൽ
തിരുവനന്തപുരം: മെഡിക്കൽ ഇൻഷ്വറൻസ് ക്ളെയിമുള്ള രോഗികളുടെ എണ്ണം പെരുകുമ്പോൾ ഇ.എസ്.ഐ ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമില്ലാത്തത് ചികിത്സയെ സാരമായി ബാധിക്കുന്നു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരെ പുനർവിന്യസിക്കാൻ കഴിഞ്ഞ ജൂൺ 5ന് സർക്കാർ ഉത്തരവിട്ടെങ്കിലും നടപ്പായില്ല. പനി സീസണിൽ പല ഇ.എസ്.ഐ ആശുപത്രികളിലും ജീവനക്കാരും കുടുംബാഗങ്ങളും ചികിത്സ കിട്ടാതെ മറ്റു വഴി തേടേണ്ട അവസ്ഥയാണ്.
മെഡിക്കൽ സർവീസസ് വകുപ്പിലെ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2013 ഒക്ടോബർ 10ന് തീർന്നു. അതോടെ സ്ഥിരം ഡോക്ടർമാരുടെ നിയമനവും അവസാനിച്ചു. പി.എസ്.സിയിൽ നിന്ന് നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി എംപ്ളോയ്മെന്റ് എക്സ്‌ചേഞ്ച് മുഖേനയും കരാർ അടിസ്ഥാനത്തിലും ചിലയിടങ്ങളിൽ ഡോക്ട‌ർമാരെ നിയമിച്ചു. കൊല്ലം ജില്ലയിൽ ഒഴിവുള്ള ഹോമിയോ ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ട് നാളുകളേറെയായി. പക്ഷേ, തുടർ നടപടിയൊന്നുമായില്ല.

ഇ.എസ്.ഐ ആനുകൂല്യം കിട്ടുന്നവരുടെ
സബ് റീജിയണൽ കണക്ക്
തിരുവനന്തപുരം: 1,20,480
കൊല്ലം : 1,26,800
എറണാകളും: 3,94,640
തൃശൂർ: 1,41,990
കോഴിക്കോട്: 1,45,250
മൊത്തം: 9,29,160

സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് രണ്ട് വ്യവസ്ഥ
ഇ.എസ്.ഐക്കാർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ കിട്ടുന്നതിന് രണ്ട് വ്യവസ്ഥകൾ പുതുക്കി നിശ്ചയിച്ചു.
1.രോഗം കണ്ടെത്തുന്ന തീയതിക്ക് രണ്ട് വർഷം മുമ്പ് മെഡിക്കൽ ഇൻഷ്വറൻസ് ഉണ്ടായിരിക്കണം
2.ചികിത്സ തേടുന്നതിന് മുമ്പ് നാല് അംശദായ കാലയളവുകളിലായി 156 ദിവസത്തെ അംശദായം അടച്ചിരിക്കണം

ഇ.എസ്.ഐ പരിധിയിൽ
വരുന്ന സ്ഥാപനങ്ങൾ
വ്യവസായശാലകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാ തിയേറ്റർ, റോഡ് ഗതാഗത സ്ഥാപനങ്ങൾ, പത്രമാദ്ധ്യമ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ, ലബോറട്ടറികൾ, നിർമ്മാണ തൊഴിലാളികൾ

വരുമാന പരിധി
ഇ.എസ്.ഐ ചികിത്സാ പരിധിയിൽ ഉൾപ്പെടുത്തുന്നതിനുള്ള വരുമാന പരിധി 21,000 രൂപ
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ