നാവികസേനാദിനമായി ആചരിക്കുന്ന ദിവസമേത്?
August 28, 2017, 12:07 pm
1. ഇന്ത്യയിലെ സായുധ സേനകളുടെ പരമാധികാരി ആരാണ്?
2. കേരളത്തിലെ കന്റോൺമെന്റ് സ്ഥിതിചെയ്യുന്നതെവിടെ?
3. കരസേനയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏത്?
4. മാർഷൽ ഒഫ് ദി എയർഫോഴ്സ് ബഹുമതി ലഭിച്ചിട്ടുള്ള ഏക വ്യക്തിയാര്?
5. അസം റൈഫിൾസിന് ആ പേര് ലഭിച്ചതെന്ന്?
6. നാവികസേനാദിനമായി ആചരിക്കുന്ന ദിവസമേത്?
7. ആദ്യമായി വനിതാ ബറ്റാലിയൻ നിലവിൽ വന്ന കേന്ദ്ര പൊലീസ് സൈനിക വിഭാഗമേത്?
8. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊലീസ് സേനാ വിഭാഗമേത്?
9. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല ആർക്കാണ്?
10. കരിമ്പൂച്ചകൾ എന്നറിയപ്പെടുന്ന കേന്ദ്ര പൊലീസ് വിഭാഗമേത്?
11. ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ്?
12. ഇന്ത്യൻ കരസേനയുടെ ഭീകരവിരുദ്ധ വിഭാഗമേത്?
13. റോക്കറ്റുകളുടെ ആദ്യ രൂപം വികസിപ്പിച്ചെടുത്തത് ഏത് രാജ്യക്കാരാണ്?
14. യുദ്ധരംഗത്ത് ആദ്യമായി റോക്കറ്റുകൾ ഉപയോഗിച്ച ഇന്ത്യൻ ഭരണാധികാരിയാര്?
15. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലേത്?
16. ഇന്ത്യയിൽ ആദ്യമായി ഒരു മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകിയ വനിതയാര്?
17. ഏത് രാജ്യത്തോടൊപ്പം ചേർന്നാണ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചെടുത്തത്?
18. ഭാവിയിലേക്കുള്ള മിസൈൽ എന്ന് പ്രതിരോധശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നതേത്?
19. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏതായിരുന്നു?
20. ഇന്ത്യൻ ഭാഷയിൽ ആദ്യമായി അച്ചടിക്കപ്പെട്ട ദിനപത്രമേത്?
21. ഇന്ത്യയിൽ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനമേത്?
22. വെർണാക്കുലർ പ്രസ് ആക്ട് പാസാക്കിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ് ?
23. യങ് ഇന്ത്യ, ഹരിജൻ എന്നീ ദിനപത്രങ്ങളുടെ സ്ഥാപകൻ ആരായിരുന്നു?
24. കോമൺ വീൽ, ന്യൂ ഇന്ത്യ എന്നീ ദിനപത്രങ്ങൾ ആരംഭിച്ചതാര്?
25. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏതാണ്?
26. പ്രസാർ ഭാരതി സ്ഥാപിതമായ വർഷമേത്?
27. ഇന്ത്യയിലെ റേഡിയോ സംപ്രേഷണം ഓൾ ഇന്ത്യ റേഡിയോ എന്നു നാമകരണം ചെയ്ത വർഷമേത്?
28. ദൂരദർശൻ ദിവസേനയുള്ള സംപ്രേഷണം തുടങ്ങിയ വർഷമേത്?
29. ദൂരദർശന്റെ ആപ്തവാക്യം എന്താണ്?
30. ഇന്ത്യയിൽ കളർ ടിവി സംപ്രേഷണം തുടങ്ങിയ വർഷമേത്?
31. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണകേന്ദ്രം ഏത്?
32. ഇന്ത്യയുടെ പ്രഥമ ആർട്ടിക്ക് പര്യവേക്ഷണ സംഘത്തെ നയിച്ചതാര്?
33. ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
34. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടറേത്?
35. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ രഹസ്യനാമം എന്തായിരുന്നു?
36. ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
37. കൂടംകുളം ആണവ വൈദ്യുത നിലയം തമിഴ്‌നാട്ടിലെ ഏത് ജില്ലയിലാണ്?
38. കക്രപ്പാർ ആണവ നിലയം ഏതു സംസ്ഥാനത്താണ്?
39. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
40. 1896ൽ ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് എവിടെയാണ്?

ഉത്തരങ്ങൾ
(1) രാഷ്ട്രപതി (2) കണ്ണൂർ (3) ഫീൽഡ് മാർഷൽ (4) എയർ ചീഫ് മാർഷൽ അർജൻസിംഗ് ങ് (5) 1917ൽ (6) ഡിസംബർ 4 (7)സി.ആർ.പി.എഫ് (8) സി.ആർ.പി.എഫ് (9) സി.ഐ.എസ്.എഫ് (10) നാഷണൽ സെക്യൂരിറ്റി ഗാഡ്‌സ് (11) ഡെറാഡൂൺ (12) രാഷ്ട്രീയ റൈഫിൾസ് (13) ചൈന (14) ടിപ്പു സുൽത്താൻ (15) പൃഥ്വി (16) ടെസി തോമസ് (17) റഷ്യ (18) അസ്‌ത്ര (19) ബംഗാൾ ഗസറ്റ് (20)സമാചാർ ദർപ്പൺ (21) ഉത്തർപ്രദേശ് (22)ലിട്ടൺ പ്രഭു (23) ഗാന്ധിജി (24) ആനിബസന്റ് (25) പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ (26) 1997 നവംബർ 23 (27) 1936 (28) 1965 (29) സത്യം ശിവം സുന്ദരം (30) 1982 (31) ഭാരതി (32) രസിക്ക് രവീന്ദ്ര (33)ഹോമി ജഹാംഗീർ ഭാഭ (34) അപ്സര (35) ബുദ്ധൻ ചിരിക്കുന്നു (36) ഡോ. രാജാരാമണ്ണ (37) തിരുനെൽവേലി ജില്ല (38) ഗുജറാത്തിൽ (39) ഡോ. വിജയ് പി. ഭട്‌കർ (40) മുംബയ്
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ