ആരോഗ്യ രഹസ്യം വിസ്കി മാത്രം
August 31, 2017, 12:03 pm
ലണ്ടൻ: കേ ട്രവിസിന് വയസ് 107ആയി. പക്ഷേ, ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കും. ഷഫീൽഡിലെ ക്രോസ്‌പുള്ളിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. പരസഹായമില്ലാതെ ജീവിക്കാനും സ്വന്തമായി തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാനും ഏറെ താത്‌പര്യം. ഈ ചുറുചുറുക്കിനു പിന്നിലെ രഹസ്യം ട്രവിസ് തന്നെ വെളിപ്പെടുത്തുന്നു-നിത്യവും കഴിക്കുന്ന വിസ്കി. മീൻ വിഭവങ്ങളാണ് കേയ്‌ക്ക് ഏറെ ഇഷ്ടം. പിന്നെ വല്ലപ്പോഴും ഒരു ചെറിയ കഷണം പിസയും കഴിക്കും. ഭക്ഷണകാര്യത്തിലെ താത്‌പര്യം ഇത്ര തന്നെ. പക്ഷേ, എല്ലാ ദിവസവും സ്കോച്ച് വിസ്കി നിർബന്ധം. പക്ഷേ, നിശ്ചിത അളവിൽ കൂടില്ല. വിസ്കിയെ മദ്യമായി കാണാനും ട്രവിസ് ഒരുക്കമല്ല. ആരോഗ്യം നിലനിറുത്താൻ സഹായിക്കുന്ന ഉത്തമമായ മരുന്നാണ് അതെന്നാണ് അവരുടെ പക്ഷം. പതിനഞ്ചു വർഷമായി മദ്യപിക്കുന്നുണ്ടെങ്കിലും മദ്യത്തിനടിമയായിട്ടില്ലെന്നും അവർ പറയുന്നു. ഇക്കാര്യം മക്കളും സാക്ഷ്യപ്പെടുത്തുന്നു. എന്തു സംഭവിച്ചാലും നിശ്ചിത അളവിൽ കൂടുതൽ അമ്മ മദ്യപിക്കാറില്ലെന്നാണ് അവർ പറയുന്നത്. ട്രവിസിന്റെ ആരോഗ്യ രഹസ്യത്തിൽ കുടുംബ ഡോക്ടർക്കും അത്ഭുതമാണ്. വിസ്കി കഴിക്കുന്നത് നിറുത്തിയാൽ ഒരുപക്ഷേ, ട്രവിസ് കിടപ്പായിപ്പോകും എന്നാണ് ഡോക്ടർക്കും ഭയം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ