ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തിയശേഷം അച്ഛൻ തൂങ്ങി മരിച്ചു
September 4, 2017, 1:26 am
നെയ്യാറ്റിൻകര: ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു. മാരായമുട്ടം മലയിക്കട കാവുവിള ബി.എസ്. ഭവനിൽ ബിജുവാണ് (37) മകൾ അലീനയെ (10) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത മുറിയിൽ തൂങ്ങി മരിച്ചത്. നെയ്യാറ്റിൻകര മലയിക്കടയിലാണ് സംഭവം.
കെട്ടിടനിർമ്മാണ തൊഴിലാളിയായ ബിജുവിന്റെ മൂത്ത മകളാണ് അലീന. അലീന ജനിച്ചപ്പോൾ തന്നെ അംഗവൈകല്യം സംഭവിച്ച കുട്ടിയായിരുന്നു. പത്ത് വയസായിട്ടും അലീനയ്ക്ക് നടക്കാൻ കഴിയില്ലായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്ന നെയ്യാറ്റിൻകരയിലെ കാരുണ്യ മിഷനിൽ അലീനയെ പ്രവേശിപ്പിച്ചെങ്കിലും ഒരു മാറ്റവുമുണ്ടായില്ല എന്നത് ബിജുവിന്റെ മാനസികനില തകർത്തതായും കുറേ ദിവസമായി ഇയാൾ ജോലിക്ക് പോയിരുന്നില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇന്നലെ ഭാര്യ റാണിയും ഇളയ കുഞ്ഞ് ദയയും സമീപത്തെ ബന്ധുവിന്റെ വിവാഹത്തിന് പോയി തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വീട് തള്ളിത്തുറന്ന് നോക്കിയപ്പോൾ ഷീറ്റ് മേഞ്ഞ വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ബിജു. നെയ്യാറ്റിൻകര സി.ഐ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
crctd
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ