മാനദണ്ഡം ലംഘിച്ച് 100 ദിവസവേതനക്കാർക്ക് നിയമനം
September 6, 2017, 3:00 am
സജീവ് കൃഷ്ണൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിൽ ചട്ടങ്ങൾ കാറ്റിൽപറത്തി ദിവസവേതന ജീവനക്കാരെ തിരുകിക്കയറ്റുന്നതായി പരാതി. ഒഴിവുകൾ ഇല്ലാത്തതിനാൽ തസ്തികപോലും വ്യക്തമാക്കാതെയാണ് നൂറ് ജീവനക്കാരെ ദിവസവേതനത്തിൽ എടുത്തിരിക്കുന്നത്. ഇവരെ സ്ഥിരപ്പെടുത്താമെന്ന വാക്കാൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അറിയുന്നു.
2002-ൽ ഇതുപോലെ അനധികൃത നിയമനങ്ങൾ ഉണ്ടായപ്പോൾ ഹൈക്കോടതി ഇടപെട്ട് പുറപ്പെടുവിച്ച ഉത്തരവ് (DBA no138/2002) പ്രകാരം താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് മാനദണ്ഡം തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ തയ്യാറാക്കിയ നിയമന മാനദണ്ഡത്തിൽ ഒഴിവുകൾ പരസ്യപ്പെടുത്തി അപേക്ഷ സ്വീകരിച്ച് ഇന്റർവ്യൂ നടത്തി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. ഹൈക്കോടതിയുടെ അനുമതിവാങ്ങിയിട്ടേ ഈ ലിസ്റ്റിൽ നിയമനം നടത്താവൂ. എന്നാൽ പിന്നീട്‌ പലപ്പോഴായി വ്യവസ്ഥതെറ്റിച്ച് നിയമനം നടത്തി. നിലവിലെ ഭരണസമിതി ഇതുവരെ 100 പേരെയെങ്കിലും മാനദണ്ഡം മറികടന്ന് നിയമിച്ചതായാണ് വിവരം. വെള്ളക്കടലാസിൽ അപേക്ഷയെഴുതിവാങ്ങി ഇഷ്ടക്കാരെ നിയമിക്കുകയാണ്. ഇടനിലക്കാരാണ് നിയമനത്തിന് പണം വാങ്ങുന്നത്.
ബോർഡിന്റെ വിവിധ ഓഫീസുകളിൽ പ്യൂൺ, എൽ.ഡി ക്ളാർക്ക്, ഓവർസീയർ തസ്തികകളിലാണ് നിയമനം നടത്തിയിരിക്കുന്നത്. വർക്കിംഗ് അറേഞ്ച്മെന്റിൽ 100 പേർക്ക് സ്ഥലംമാറ്റം നൽകിയാണ് ദിവസവേതനക്കാരെ തിരുകിക്കയറ്റിയത്. ഇതുസംബന്ധിച്ച് ജീവനക്കാരിൽ ഒരു വിഭാഗം ഓംബുഡ്സ് മാന് പരാതി നൽകിയിട്ടുണ്ട്.
ശബരിമല പാത്രം അഴിമതിക്കേസിൽ ഏതുനിമിഷവും നടപടി നേരിടേണ്ടിവരുമെന്ന അവസ്ഥയിൽ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴാണ് ഇപ്പോൾ നിർബന്ധിത അവധിയിൽ പ്രവേശിച്ചിരിക്കുന്ന വി. എസ്. ജയകുമാർ ഈ അനധികൃത നിയമന ഉത്തരവുകളിൽ ഒപ്പിട്ടിരിക്കുന്നത്.

crr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ