കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന കടൽ വിഭവം ഏത്?
September 8, 2017, 11:48 am
1. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന കടൽ വിഭവം ഏത്?
2. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് എവിടെയാണ്?
3. പട്ടിക വർഗക്കാർക്ക് സംവരണം ചെയ്തിട്ടുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര?
4. ബോയിസ്‌ സ്കൗട്ട് സ്ഥാപിച്ചതാര്?
5. കേരളത്തിലെ ഏറ്റവും കൂടുതൽ വൈദ്യുത പദ്ധതികളുള്ള നദി ഏത്?
6. ക്വയർ എന്ത് അളക്കുന്ന ഏകകമാണ്?
7. ഒരു സംയുക്തമാണ്?
8. മിന്നൽ മൂലം സസ്യങ്ങൾക്ക് ലഭ്യമാകുന്ന മൂലകം ഏത്?
9. ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും കാണിക്കുന്ന ഏറ്റവും ചെറിയ കണിക ഏത്?
10. പാരാദ്വീപ് ഏതു സംസ്ഥാനത്തെ തുറമുഖമാണ്?
11. ജാലിയൻവാലാബാഗ് ഏതു സംസ്ഥാനത്താണ്?
12. ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഏത്?
13. പാലക്കാട്ടെ കോട്ട പണികഴിപ്പിച്ചത് ആര്?
14. ഇറ്റലിയുടെ തലസ്ഥാനം ഏത്?
15. സമുദ്രതീരം ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
16. സുഗന്ധവിളകളുടെ റാണി?
17. നാഷണൽ ഡിഫൻസ് കോളേജ് എവിടെയാണ്?
18. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?
19. നാവിക ദിനം എന്ന്?
20. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏത്
21. ക്രോമസോമിൽ കാണുന്ന രണ്ടുതരം ന്യൂക്ളിയമ്ളങ്ങൾ?
22. 1492ൽ അമേരിക്ക കണ്ടുപിടിച്ചതാര്?
23. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ദൃശ്യകല ഏത്?
24. കോംബോസ് പുൽമേടുകളെവിടെയാണ്?
25. കേപ് ഒഫ് ഗുഡ് ഹോപ്പ് വഴി ഇന്ത്യയിലേക്കുള്ള വഴി ആദ്യമായി കണ്ടെത്തിയത് ആര്?
26. പിരമിഡുകളുടെ രാജ്യം ഏത് ?
27. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്?
28. മദ്ധ്യരേഖാ പ്രദേശത്തുകൂടിയുള്ള ഭൂമിയുടെ ചുറ്റളവ് ഏകദേശം എത്രയാണ്?
29. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഏതു ജില്ലയിലാണ്?
30. ഇന്ത്യ എന്ന പേര് ഉടലെടുത്തത് ഏത് നദിയിൽ നിന്നാണ്?
31. ഫാസിസം സ്ഥാപിച്ചതാര്?
32. സിദ്ധാർത്ഥ ആരുടെ രചനയാണ്?
33. കുരുമുളകിന്റെ ശാസ്ത്രീയ നാമം ഏത്?
34. മണ്ഡരി ബാധിക്കുന്നത് ഏത് വിളയെയാണ്?
35. വിസ്തൃതിയിലും ഉത്‌പാദനത്തിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ കിഴങ്ങുവിള ഏത്?
36. ഭൗതിക ശാസ്ത്രത്തിനും രസതന്ത്രത്തിനും നോബൽ സമ്മാനം നേടിയ വനിത ആര്?
37. ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു?
38. സ്പെയിനിന്റെ ദേശീയ വിനോദം ഏത്?
39. കുറ്റ്യാടി ഡാം ഏത് ജില്ലയിലാണ്?
40. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ശിശു സൗഹൃദ സംസ്ഥാനം ഏത്?

ഉത്തരങ്ങൾ
(1) ചെമ്മീൻ (2) വെല്ലിംഗ്‌ടൺ, തമിഴ്‌നാട് (3) 1 (4) ബേഡൽ പൗവ്വൽ (5) പെരിയാർ (6) പേപ്പർ (7) കറിയുപ്പ് (8) നൈട്രജൻ (9) തന്മാത്ര (10) ഒറീസ (11) പഞ്ചാബ് (12) റഷ്യ (13) ഹൈദർ (14) റോം (15) കണ്ണൂർ (16) ഏലം (17) ഡൽഹി (18) ഇടുക്കി (19) ഡിസംബർ 4 (20) എബി ഗ്രൂപ്പ് (21) ഡി.എൻ .എ, ആർ.എൻ.എ (22) ക്രിസ്റ്റഫർ കൊളംബസ് (23) കാളീപൂജ (24) ബ്രസീൽ (25) വാസ്‌കോഡഗാമ (26) ഈജിപ്ത് (27) മുഹമ്മദ് ഇക്‌ബാൽ (28) 40,000 കിലോമീറ്റർ (29) എറണാകുളം (30) സിന്ധു (31) ബെനിറ്റോ മുസോളിനി (32) ഹെർമൻഹെസ് (33) പൈപ്പർ നൈഗ്രം (34) തെങ്ങ് (35) മരച്ചീനി (36) മാഡം ക്യൂറി (37) ജോസഫ് മുണ്ടശേരി (38) കാളപ്പോര് (39) കോഴിക്കോട് (40) കേരളം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ