അമ്മയെയും മക്കളെയും പീഡിപ്പിച്ച അമ്മയുടെ കാമുകൻ പിടിയിൽ
September 8, 2017, 9:35 am
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി ചിറക്കുളം സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിക്കുകയും ഇവരുടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്‌ത യുവാവ് പിടിയിൽ. വഞ്ചിയൂർ പാ​റ്റൂർ റോഡിൽ ​ടി.സി 27/1224, വയൽ നികത്തിയ പുരയിടം വീട്ടിൽ പ്രവീൺകുമാർ (കുഞ്ഞുമോൻ-31) ആണ് അറസ്​റ്റിലായത്. വീട്ടമ്മയുടെ സ്വർണാഭരണങ്ങളും ഇയാൾ തട്ടിയെടുത്തു. യുവതിയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇവരുടെ പത്തും പന്ത്രണ്ടും വയസുള്ള മക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ഇവരുടെ മൊഴിപ്രകാരം പ്രവീണിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ഇതേത്തുടർന്ന് പ്രവീൺ തമിഴ്നാട്ടിൽ ഒളിവിലായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ശംഖുംമുഖം അസി. കമ്മിഷണർ ഷാനിഹാൻ, പേട്ട സി.ഐ സുരേഷ് വി.നായർ, വഞ്ചിയൂർ എസ്.ഐ അശോക് കുമാർ, എസ്.സി.പി.ഒ രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്​റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‌ഡ് ചെയ്‌തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ