Thursday, 21 September 2017 8.57 AM IST
സമഗ്രാധിപത്യം
September 8, 2017, 1:04 am
ശ്രീ​ല​ങ്കൻ പ​ര്യ​ട​ന​ത്തിൽ സ​മ്പൂർണ ജ​യം നേ​ടി ഇ​ന്ത്യ ച​രി​ത്രം കു​റി​ച്ചു.
മൂ​ന്ന് ഫോർ​മാ​റ്റും ഉൾ​ക്കൊ​ള്ളു​ന്ന പ​ര​മ്പ​ര​യിൽ സ​മ്പൂർണ വി​ജ​യം നേ​ടു​ന്ന സ​ന്ദർ​ശക ടീം എ​ന്ന ബ​ഹു​മ​തി​യാ​ണ് ഇ​ന്ത്യൻ ടീം സ്വ​ന്ത​മാ​ക്കി​യ​ത്.
ടെ​സ്റ്റ് പ​ര​മ്പര 3​-0​ത്തി​നും ഏ​ക​ദിന പ​ര​മ്പര 5​-0​ത്തി​നും ഏക ട്വ​ന്റി -20 1​-0​ത്തി​നും സ്വ​ന്ത​മാ​ക്കി​യാ​ണ് ഇ​ന്ത്യ​ല​ങ്കാ​ദ​ഹ​നം പൂർ​ത്തി​യാ​ക്കി​യ​ത്.
2010ൽ പാ​കി​സ്ഥാ​നെ​തി​രെ ആ​സ്ട്രേ​ലിയ ഇ​തു​പോ​ലെ സ​മ്പൂർണ വി​ജ​യം നേ​ടി​യി​രു​ന്നു. പ​ക്ഷേ സ്വ​ന്തം നാ​ട്ടിൽ വ​ച്ചാ​യി​രു​ന്നു ഓ​സീ​സി​ന്റെ ഈ നേ​ട്ടം.
5 ഏ​ക​ദി​ന​ങ്ങ​ളി​ലും ജ​യി​ച്ച ഇ​ന്ത്യ ല​ങ്കൻ മ​ണ്ണിൽ ഏ​ക​ദിന പ​ര​മ്പര സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ സ​ന്ദർ​ശക ടീം എ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
ല​ങ്ക​യ്ക്കെ​തി​രെ ഇ​തു​വ​രെ ക​ളി​ച്ച 11 ട്വ​ന്റി - 20​യിൽ ഏ​ഴെ​ണ്ണ​ത്തി​ലും ജ​യി​ക്കാൻ ഇ​ന്ത്യ​യ്ക്കാ​യി. ഒ​രു ടീ​മി​നെ​തി​രെ ട്വ​ന്റി​-20 യിൽ ഏ​റ്റ​വും കൂ​ടു​തൽ ജ​യം നേ​ടു​ന്ന റെ​ക്കാ​ഡും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.
ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ 82 റൺ​സി​ന്റെ ഇ​ന്നിം​ഗ്സോ​ടെ ട്വ​ന്റി​-20 യിൽ ചേ​സിം​ഗിൽ ഏ​റ്റ​വും കൂ​ടു​തൽ റൺ നേ​ടു​ന്ന താ​ര​മാ​യി കൊ​ഹ്‌​ലി. 1016 റൺ​സ് ഇ​തു​വ​രെ ചേ​സിം​ഗിൽ കൊ​ഹ്‌​ലി നേ​ടി​ക്ക​ഴി​ഞ്ഞു.
6907 റൺ​സ് ട്വ​ന്റി -20​യിൽ നേ​ടി​ക്ക​ഴി​ഞ്ഞ കൊ​ഹ്‌​ലി ക്രി​ക്ക​റ്റി​ന്റെ കു​ട്ടി ഫോർ​മാ​റ്റിൽ ഏ​റ്റ​വും കൂ​ടു​തൽ റൺ​സ് നേ​ടു​ന്ന ഇ​ന്ത്യൻ താ​ര​മാ​യി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ