Thursday, 21 September 2017 8.51 AM IST
പുരുഷ ടീമിന് വനിതാടീം കോച്ച്
September 9, 2017, 12:36 am
ന്യൂഡൽഹി : ഇന്ത്യൻ പുരുഷ ഹോക്കി ടീം കോച്ചായി വനിതാടീമിന്റെ പരിശീലകൻ ഷോർഡ് മരിനെ നിയമിച്ചു. മോശം പ്രകടനത്തെത്തുടർന്ന് മുൻ പരിശീലകൻ റോളണ്ട് ഓൾട്ട് മാൻസിനെ പുറത്താക്കിയ ഒഴിവിലേക്കാണ് മരിനെ ഹോക്കി ഇന്ത്യ നിയമിച്ചത്. ആദ്യമായാണ് ഡച്ചുകാരനായ മാരിൻ ഒരു ദേശീയ സീനിയർ പുരുഷ ടീമിന്റെ പരിശീലകനാകുന്നത്. ഇന്ത്യൻ വനിതാടീമിനൊപ്പം യൂറോപ്യൻ പര്യടനത്തിലാണ് മാരിൻ ഇപ്പോൾ. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഈ മാസം 20 ന് അദ്ദേഹം പുരുഷ ടീമിന്റെ പരിശീലക സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കും. പുരുഷ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുക്കാൻ മരിൻ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഹോക്കി ഇന്ത്യയുടെയും സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ ഭാരവാഹികളുടെയും നിർബന്ധത്തിന് വഴങ്ങി അദ്ദേഹം സമ്മതം മൂളുകയായിരുന്നുവെന്നാണ് വിവരം.
ഇതിനോടൊപ്പം ഇന്ത്യൻ ജൂനിയർ ടീമിനെ ലോകകപ്പ് ചാമ്പ്യന്മാരാക്കിയ പരിശീലകൻ നരേന്ദ്ര സിംഗിനെ ഇന്ത്യൻ വനിതാ ടീമിന്റെ ഹൈപെർഫോമൻസ് സ്പെഷ്യലിസ്റ്റ് കോച്ചായും നിയമിച്ചിട്ടുണ്ടെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. മരിനെയും ഹരേന്ദ്രസിംഗിനെയും 2020 ലെ ടോക്കിയോ ഒളിമ്പിക്സ് വരെയാണ് നിയമിച്ചിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ