മെഡി. അഡ്മിഷൻ കിട്ടിയിട്ടും പഠനവഴി തെളിയാതെ അക്ഷയ
September 8, 2017, 3:00 am
വർക്കല: എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചിട്ടും പഠിക്കാൻ കഴിയാത്ത ദുഃഖത്തിലാണ് പാളയംകുന്ന് ഷീലാനിവാസിൽ അക്ഷയ അശോക്. എൻട്രൻസ് പരീക്ഷയിൽ ഈഴവ റിസർവേഷനിൽ 974-ാം റാങ്കുകാരിയാണ് അക്ഷയ. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജിൽ സ്പോട്ട് അഡ്മിഷൻ ലഭിച്ചു. ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നും സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ നൽകിയാണ് അഡ്മിഷൻ ഉറപ്പിച്ചത്. ആറു ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി സർക്കാരിൽനിന്ന് ലഭിച്ചാലും പഠനച്ചെലവുകൾ എങ്ങനെ നിർവഹിക്കും എന്നറിയാതെ വിഷമിക്കുകയാണ് അച്ഛൻ മരിച്ചുപോയ ഈ പെൺകുട്ടി. ആറ് വർഷം മുമ്പാണ് അച്ഛൻ അശോകൻ മരിച്ചത്. അക്ഷയയും അമ്മ ഷീലാബെന്നും ശിവഗിരി ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനുജൻ കാർത്തികും അമ്മുമ്മയോടൊപ്പമാണ് താമസം. അമ്മയ്ക്കും അമ്മുമ്മയ്ക്കും കിട്ടുന്ന വിധവാ പെൻഷനാണ് കുടുംബത്തിന്റെ ഏക വരുമാനം. പഠിക്കാൻ മിടുക്കിയാണ് അക്ഷയ. പത്താം ക്ലാസിലും 12-ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസായിരുന്നു. ഉറക്കമൊഴിഞ്ഞിരുന്ന് വാശിയോടെ പഠിച്ചാണ് എൻട്രൻസ് പരീക്ഷയ്ക്കും മോശമല്ലാത്ത റാങ്ക് നേടിയത്. പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ടി വരില്ലെന്ന സർക്കാരിന്റെയും സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.എം. നവാസിന്റെയും പ്രഖ്യാപനങ്ങൾ മാത്രമാണ് അക്ഷയയുടെ മുമ്പിലുള്ള പ്രതീക്ഷ. അപ്പോഴും അഡ്മിഷനായി കടം വാങ്ങിയ പണം മടക്കിക്കൊടുക്കുന്നതെങ്ങനെ എന്ന ചോദ്യം ബാക്കിയാവുന്നു.
cr

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ