Thursday, 21 September 2017 8.54 AM IST
സൂപ്പർ സ്ളോൺ​
September 11, 2017, 12:26 am
ന്യൂ​യോർ​ക്ക് : പ്രീയ സു​ഹൃ​ത്ത് മാ​ഡി​​​സൺ​ കീ​സി​​​നെ കീ​ഴ​ട​ക്കി​ സ്ളോൺ​​​സ്റ്റെ​ഫാൻ യു.​എ​സ് ഓ​പ്പൺ​ ഗ്രാൻ​ഡ് സ്ളാം വ​നി​​​താ​സം​ഗി​​ൾ​സ് കി​​​രീ​ട​ത്തി​ൽ മു​ത്ത​മി​​​ട്ടു. ഇ​ന്ന​ലെ ആർ​തർ ആഷെ വേ​ദി​​​യായ ആൾ അ​മേ​രി​​​ക്കൻ ഫൈ​ന​ലി​ൽ ഒ​പ്പം ക​ളി​​​ക്കു​ക​യും ഒ​രു​മി​​​ച്ച് പ​രി​​​ശീ​ലി​​​ക്കു​ക​യും ചെ​യ്യു​ന്ന കീ​സി​​​നെ 6​-3, 6 - 0 ത്തി​ന് അ​നാ​യാ​സ​മാ​ണ് സീ​ഡി​ല്ലാ​ത്താ​ര​മായ സ്ളോൺ തോൽ​പ്പി​ച്ച​ത്. സ്ളോ​ണി​ന്റെ ക​രി​യ​റി​ലെ ആ​ദ്യ ഗ്രാൻ​ഡ്സ്ളാം കി​രീ​ട​മാ​ണി​ത്. വെ​റും 61 മി​നി​റ്റ് മാ​ത്രം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തിൽ ആ​ദ്യ സെ​റ്റ് 6 - 3 ന് സ്ളോൺ സ്വ​ന്ത​മാ​ക്കി. എ​ന്നാൽ അ​ടു​ത്ത സെ​റ്റിൽ ഒ​രു ഗെ​യിം പോ​ലും എ​തി​രാ​ളി​ക്ക് നൽ​കാ​തെ 6 - 0 ത്തി​ന് ആ​ധി​കാ​രി​ക​മാ​യി​ത്ത​ന്നെ ജ​യി​ച്ച് സ്ളോൺ മ​ത്സ​ര​വും കി​രീ​ട​വും സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.
ഇ​ട​തു​കാ​ലി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ടർ​ന്ന് 11 മാ​സ​മാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന സ്ലോൺ ക​ഴി​ഞ്ഞ ജൂ​ലാ​യി​ലാ​ണ് കോർ​ട്ടിൽ തി​രി​ച്ചെ​ത്തി​യ​ത്. ആ​ഗ​സ്റ്റിൽ 957​-ാം സ്ഥാ​ന​ത്താ​യി​രു​ന്ന സ്ലോണിന്റെ റാ​ങ്ക് യു.​എ​സ് ഓ​പ്പൺ തു​ട​ങ്ങു​മ്പോൾ 83 ആ​യി​രു​ന്നു. യു.​എ​സ് ഓ​പ്പൺ ഫൈ​ന​ലിൽ എ​ത്തു​ന്ന ഏ​റ്റ​വും റാ​ങ്കു കു​റ​ഞ്ഞ​താ​ര​മാ​യാ​ണ് സ്ളോൺ യു.​എ​സ് ഓ​പ്പൺ കി​രീ​ട​നേ​ട്ട​ത്തോ​ടെ സ്ളോൺ 17​-ാം റാ​ങ്കി​ലേ​ക്ക് കു​തി​ച്ചെ​ത്തി. 22​-ാം റാ​ങ്കി​ലാ​യി​രു​ന്ന റ​ണ്ണ​റ​പ്പായ കീ​സ് 12​-ാം സ്ഥാ​ന​ത്തേ​ക്കും എ​ത്തി. ഗ്രാൻ​ഡ്സ്ളാം കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ സീ​ഡി​ല്ലാ​താ​ര​മാ​ണ് സ്റ്റെ​ഫാൻ. മോ​ശം ഫോ​മി​നെ​ത്തു​ടർ​ന്ന് ടൂർ​ണ​മെ​ന്റി​നി​ല്ലെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും തു​ടർ​ന്ന് വൈൽ​ഡ് കാർ​ഡ് എൻ​ട്രി​യു​മാ​യി മ​ത്സ​ര​ത്തി​നെ​ത്തു​ക​യാ​യി​രു​ന്നു 24 കാ​രി​യായ സ്ളോൺ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.