Thursday, 21 September 2017 8.54 AM IST
വീണ്ടും മെസിട്രിക്ക്
September 11, 2017, 12:22 am
കാ​മ്പ്ന്യൂ: സ്പാ​നി​ഷ് ലാ​ലി​ഗ​യിൽ സൂ​പ്പർ ക്ള​ബ് ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​കർ​പ്പൻ ജ​യം. ഇ​ന്ന​ലെ ന​ട​ന്ന കാ​റ്റ​ലൻ ഡെർ​ബി​യിൽ സൂ​പ്പർ​താ​രം ല​യ​ണൽ മെ​സി​യു​ടെ ത​കർ​പ്പൻ ഹാ​ട്രി​ക്കി​ന്റെ മി​ക​വിൽ മ​റു​പ​ടി​യി​ല്ലാ​ത്ത 5 ഗോ​ളു​കൾ​ക്ക് ബാ​ഴ്സ​ലോണ എ​സ്‌​പാ​ന്യോ​ളി​നെ ത​കർ​ത്തു. ബാ​ഴ്സ​ജേ​ഴ്സി​യിൽ ത​ന്റെ 38​-ാം ഹാ​ട്രി​ക്ക് ക​ണ്ടെ​ത്തി മെ​സി മി​ന്നി​ത്തി​ള​ങ്ങിയ മ​ത്സ​ര​ത്തിൽ ജെ​റാർ​ഡ് പി​ത​ക്വ​യും  സു​വാ​ര​സും ബാ​ഴ്സ​യ്ക്കാ​യി ഒാ​രോ ഗോൾ​വീ​തം നേ​ടി. ഇ​തോ​ടെ  ബാ​ഴ്സ​ലോണ 9 പോ​യി​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. തു​ടർ​ച്ച​യായ ര​ണ്ടാം സ​മ​നില സ്വ​ന്തം ത​ട്ട​ക​ത്തിൽ വ​ഴ​ങ്ങിയ ബാ​ഴ്സ​യു​ടെ പ്ര​ധാന വൈ​രി​ക​ളും നി​ല​വി​ലെ ചാ​മ്പ്യൻ​മാ​രു​മായ റ​യൽ മാ​ഡ്രി​ഡ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളിൽ​നി​ന്ന് 1 ജ​യ​വും 2 സ​മ​നി​ല​യു​മാ​യി 5 പോ​യി​ന്റോ​ടെ ആ​റാം സ്ഥാ​ന​ത്താ​ണ്. 135 മി​ല്ല്യൺ പൗ​ണ്ടി​ന് ബൊ​റൂ​ഷ്യ ഡോർ​ട്ട് മു​ണ്ടിൽ നി​ന്നെ​ത്തിയ ഒൗ​സ്‌​മാ​നെ ഡെം​ബെ​ല​യു​ടെ ബാ​ഴ്സ ജേ​ഴ്സി​യി​ലെ അ​ര​ങ്ങേ​റ്റ​ത്തി​നും  മ​ത്സ​രം വേ​ദി​യാ​യി.
സ്വ​ന്തം ത​ട്ട​ക​ത്തിൽ 26​-ാം മി​നി​റ്റിൽ ത​ന്നെ മെ​സി ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ചു. റാ​ക്കി​റ്റി​ച്ചി​ന്റെ പാ​സിൽ​നി​ന്നാ​ണ് മെ​സി​യു​ടെ ഗോൾ പി​റ​ന്ന​ത്. 36​-ാം മി​നി​ട്ടിൽ ആൽ​ബ​യു​ടെ പാ​സിൽ മെ​സി ബാ​ഴ്സ അ​ക്കൗ​ണ്ടിൽ വീ​ണ്ടും ഗോ​ളെ​ത്തി​ച്ചു. ര​ണ്ടാം​പ​കു​തി​യിൽ 67​-ാം മി​നി​റ്റി​ലാ​ണ് മെ​സി​യു​ടെ മൂ​ന്നാം ഗോൾ പി​റ​ന്ന​ത്. ഇ​ത്ത​വ​ണ​യും  പാ​സ് നൽ​കി​യ​ത്  ആൽ​ബ​യാ​യി​രു​ന്നു. 87​-ാം മി​നി​റ്റിൽ റാ​ക്കി​റ്റി​ച്ചി​ന്റെ  ക്രോ​സ് മ​നോ​ഹ​ര​മാ​യി ഹെ​ഡ് ചെ​യ്ത് വ​ല​യിൽ എ​ത്തി​ച്ച് പി​ക്വെ ബാ​ഴ്സ​യു​ടെ ലീ​ഡ് നാ​ലാ​യി ഉ​യർ​ത്തി. ക​ളി തീ​രാൻ സെ​ക്കൻ​ഡു​കൾ ശേ​ഷി​ക്കെ ഡെം​ബ​ല​യു​ടെ പാ​സിൽ​നി​ന്ന് സു​വാ​ര​സ് ബാ​ഴ്സ​യു​ടെ അ​ഞ്ചാം ഗോൾ നേ​ടു​ക​യാ​യി​രു​ന്നു. ബാൾ പൊ​സി​ഷ​നി​ലും പാ​സിം​ഗി​ലും എ​സ്‌​പാ​ന്യോ​ളി​നെ​ക്കാൾ ഏ​റെ മു​ന്നി​ലാ​യി​രു​ന്നു ബാ​ഴ്സ.
മ​റ്റൊ​രു മ​ത്സ​ര​ത്തിൽ റ​യൽ സോ​സി​ഡാ​ഡ് 4​-2​ന്  ഡി​പ്പൻ​ട്ടി​വോ ലാ​ കൊ​രു​ണ​യെ കീ​ഴ​ട​ക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.