Thursday, 21 September 2017 8.54 AM IST
യുണൈറ്റഡിന് സമനിലക്കുരുക്ക്
September 11, 2017, 12:24 am
ലണ്ടൻ : പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് സ്റ്റോക്ക് സിറ്റി കടിഞ്ഞാണിട്ടു. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സ്റ്റോക്ക് യുണൈറ്റഡിനെ 2-2 ന്റെ സമനിലയിൽ കുരുക്കി. ചോപ്പ് മോട്ടിംഗിന്റെ ഇരട്ട ഗോളുകളാണ് സ്റ്റോക്കിനെ സഹായിച്ചത്. മാർക്കസ് റാഷ് ഫോർഡും റൊമേലു ലുകാകുവുമാണ് യുണൈറ്റഡിനായി സ്കോർ ചെയ്തത്.
തുടക്കം മുതൽ മികച്ച രീതിയിൽ കളിച്ചത് മാഞ്ചസ്റ്ററായിരുന്നെങ്കിലും സ്കോറിംഗിലെ പിഴവ് അവർക്ക് തലവേദനയാവുകയായിരുന്നു.
4 മത്സരങ്ങളിൽനിന്ന് 3 ജയവും 1 സമനിലയുമായി 10 പോയിന്റുമായി യുണൈറ്റഡ് ഒന്നാംസ്ഥാനത്ത് തുടരുകയാണ്. രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കും പത്ത് പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ യുണൈറ്റഡാണ് മുന്നിൽ. സ്റ്റോക്ക് 11-ാം സ്ഥാനത്താണ്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബേൺലി ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ക്രിസ്‌വുഡാണ് 3-ാം മിനിറ്റിൽ ബേൺലിയുടെ വിജയഗോൾ നേടിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.