Thursday, 21 September 2017 8.50 AM IST
ജഡേജയ്ക്ക് ഒന്നാംസ്ഥാനം നഷ്ടമായി
September 11, 2017, 12:25 am
ദുബായ് : ഐ.സി.ബി ടെസ്റ്റ് റാങ്കിംഗിൽ ബൗളർമാരിൽ ഇന്ത്യൻതാരം രവീന്ദ്ര ജഡേജയ്ക്ക് ഒന്നാംസ്ഥാനം നഷ്ടമായി. കഴിഞ്ഞദിവസം 500 വിക്കറ്റ് ക്ളബിൽ അംഗമായ ജയിംസ് ആൻഡേഴ്സാണ് ജഡേജയെ മറികടന്ന് ഒന്നാംസ്ഥാനത്ത് എത്തിയത്. ജഡേജ ഇപ്പോൾ രണ്ടാംസ്ഥാനത്താണ്. അതേസമയം മറ്റൊരു ഇന്ത്യൻ ബൗളർ ആർ. അശ്വിൻ മൂന്നാംസ്ഥാനത്ത് തുടരുന്നുണ്ട്.
ബാറ്റ്‌സ്‌മാൻമാരിൽ ചേതേശ്വർ പുജാര 4-ാം സ്ഥാനത്തും വിരാട് കൊഹ്‌ലി ആറാംസ്ഥാനത്തും തുടരുകയാണ്. കെ.എൽ. രാഹുൽ 9-ാം സ്ഥാനത്തും അജിങ്ക്യാ രഹാനെ 10-ാം സ്ഥാനത്തുമുണ്ട്. ഒന്നാംസ്ഥാനത്ത് ആസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്ത് തുടരുകയാണ്.
ബംഗ്ളാദേശ് നായകൻ ഷാക്കി അൽ ഹസൻ ഒന്നാംസ്ഥാനത്തുള്ള ആൾ റൗണ്ടർമാരുടെ പട്ടികയിൽ. ജഡേജയും അശ്വിനും യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങളിലാണ്.


ഇന്ത്യ റെഡ്സിന് ജയം
ലക്‌നൗ : ദുലീപ് ട്രോഫി ഡേനൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ റെഡ് 170 റൺസിന് ഇന്ത്യ ഗ്രീനിനെ തോൽപ്പിച്ചു.
സ്കോർ: ഇന്ത്യ റെഡ് 323/10, 307/2 ഡിക്ള.
ഇന്ത്യഗ്രീൻ 157/10, 303/10.
ഇന്ത്യ റെഡ് ഉയർത്തിയ 474 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഗ്രീൻ 303 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു.
6 വിക്കറ്റുമായി തിളങ്ങിയ റെഡിന്റെ സ്പിന്നർ കരൺ ശർമ്മയാണ് ഗ്രീനിന്റെ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. സിദ്ധാർത്ഥ് കൗൾ 4 വിക്കറ്റ് വീഴ്ത്തി സെഞ്ച്വറി നേടി കരുൺ നായർ (120) പൊരുതി നോക്കിയെങ്കിലും ഗ്രീനിനെ വിജയതീരത്തെത്തിക്കാൻ അത് മതിയാകുമായിരുന്നില്ല. സമർത്ത് (59), ദാഗർ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.