Wednesday, 20 September 2017 12.34 AM IST
നിലവിളി കേൾക്കുന്നത് ഏറെ രസം,​ പച്ചമാംസം മുറിക്കാൻ അതിനേക്കാൾ രസം
September 12, 2017, 11:55 am
ബാഗ്ദാദ്: ഐസിസിന്റെ വനിതാ വിഭാഗമായ അൽ ഖൻ സായുടെ ക്രൂരപീഡനങ്ങൾ പുറത്തുവന്നു. സ്ത്രീകളെ അവരുടെ മാതാപിതാക്കളുടെയും ഭർത്താവിന്റെയും മുന്നിൽ പീഡിപ്പിക്കുന്നതിലാണ് ഇവർ ഏറെ ആനന്ദിച്ചിരുന്നത്. തീകൊണ്ട് പൊള്ളിക്കുക. പച്ച മാംസം മുറിക്കുക തുടങ്ങിയവ ഇവരുടെ കൊടുംക്രൂരതകളിൽ ചിലത്. അൽ-ഖൻസിയയിൽ നിന്ന് മടങ്ങിയ ഹാജെർ എന്ന യുവതിയുടെതാണ് ഈ വെളിപ്പെടുത്തൽ. ഐസിസിന്റെ നിയമങ്ങൾ ലംഘിക്കുന്നവരെയാണ് ക്രൂരമായി പീഡിപ്പിച്ചിരുന്നത്. യുദ്ധം ചെയ്യാൻ വനിതകൾക്ക് അവസരം നൽകുന്നു എന്നതിനാലാണ് ഐസിസിൽ ചേർന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അൽ - ഖൻസയിലേക്ക് മാറ്റി. മതനിയമങ്ങൾ എന്ന പേരിൽ ഐസിസ് അടിച്ചേൽപ്പിച്ച കാടൻ നിയമങ്ങൾ സ്ത്രീകൾ അനുസരിക്കുന്നു എന്ന് ഉറപ്പാക്കുകയായിരുന്നു ഇവരുടെ ജോലി. ലംഘിക്കുന്നവരെ ക്രൂരമായി ശിക്ഷിക്കാനും ഇവർക്ക് അനുമതി നൽകിയിരുന്നു.

വീടുകളിലും തെരുവുകളിലും ഇവർ കറങ്ങി നടക്കും. നിയമങ്ങൾ ലംഘിക്കുന്നു എന്ന് തോന്നലുണ്ടായാൽ ഉടൻ കുറ്റവാളിയെ പിടികൂടും. മാപ്പു പറഞ്ഞാലോ കരഞ്ഞു കാലുപിടിച്ചാലോ രക്ഷയില്ല. ശിക്ഷ അനുഭവിച്ചേ മതിയാവൂ. ശിക്ഷിക്കുമ്പോൾ ഭർത്താവോ രക്ഷാകർത്താക്കളോ സ്ഥലത്ത് ഉണ്ടാവണമെന്നത് ഇവർക്ക് നിർബന്ധമാണ്. പച്ചമാംസം മുറിക്കുന്നതിലാണ് ഏറെ ആനന്ദം കണ്ടെത്തിയിരുന്നതെന്നാണ് യുവതി പറയുന്നത്. ഇതിനായി ബൈറ്റിംഗ് എന്ന പ്രത്യേക ഉപകരണവും ഉണ്ടായിരുന്നു. ഇരയുടെ നിലവിളി കേൾക്കുന്നതിൽ പ്രത്യേക രസം അനുഭവിച്ചിരുന്നതായും യുവതി വെളിപ്പെടുത്തുന്നു. ബ്രിട്ടനിൽ നിന്നെത്തി സംഘത്തിൽ ചേർന്നവരാണ് ഏറ്റവും ക്രൂരരായിരുന്നതെന്നാണ് യുവതി പറയുന്നത്. ജോർദാനിയിൻ പൈലറ്റിനെ കൂട്ടിലടച്ച് ജീവനോടെ കത്തിച്ച സംഭവത്തിന് യുവതി ദൃക്സാക്ഷിയായിരുന്നു. ആദ്യമൊക്കെ ക്രൂരതയിൽ ആനന്ദം കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് ഇതിൽ മനം മടുത്തായിരുന്നു സംഘടനയിൽ നിന്ന് മടങ്ങിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ