Friday, 22 September 2017 10.11 AM IST
കണ്ണീർ പൂവിന്റെ കവിളിൽ തലോടിയകിരീടം പാലത്തിന് ഇന്നും 'കണ്ണീർ പൂവോ'...?
September 14, 2017, 2:08 am
നേമം : 28 വർഷം മുമ്പ് മലയാളിക്ക് നൊമ്പരമായി മാറിയ കിരീടം സിനിമയിലെ കണ്ണീർ പൂവിന്റെ എന്ന ഗാനത്തിന് ദൃശ്യ ഭംഗിയേകിയ പാലവും പു‌‌ഞ്ചപ്പാടവും തോടും ഇന്ന് കണ്ടാൽ ആരും കരഞ്ഞു പോകും.അത്രയേറെ ശോച്യാവസ്ഥയിലാണ് കിരീടം പാലവും ചുറ്റുമുള്ള പുഞ്ചപ്പാടവും. കൈവരികൾ പാടെ തകർന്നിരിക്കുന്ന പാലവും വെള്ളം കാണാൻ സാധിക്കാത്ത രീതിയിൽ കുളവാഴ നിറഞ്ഞ തോടും.കിരീടം സിനിമയിലൂടെ പ്രസിദ്ധമായ പാലം പുതുക്കിപ്പണിയുമെന്ന് വിവിധ അധികാര കേന്ദ്രങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ച വാഗ്ദാനം നാളിതുവരെ പ്രാവർത്തികമായിട്ടില്ല.പാടശേഖരങ്ങളിൽ കർഷകരുടെ കണ്ണീർപാടം മാത്രമേ കാണാൻ സാധിക്കൂ.

കാർഷിക മേഖല
വെള്ളായണിയുടെ മറ്റു മേഖലകളിൽ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇവിടെ മാത്രം ഒന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഓരോ പാടശേഖരത്തിനും 10 ൽ കുറയാത്ത അംഗങ്ങളുള്ള കമ്മിറ്റിയുണ്ട്. എന്നാൽ ചില പാടശേഖര കമ്മിറ്റി കൂടുന്നത് കർഷകരെ അറിയിക്കാറില്ല എന്ന് പരാതിയുണ്ട്.ഓരോ പാടശേഖരത്തിനും പമ്പ് ഹൗസ് ഉണ്ടെങ്കിലും പാഴ്ചെടികൾ നിറഞ്ഞ പാടത്ത് വെള്ളം കെട്ടിക്കിടക്കുമ്പോൾ,അത് തോട്ടിലേക്ക് ഒഴുക്കിവിടാൻ മാത്രമാണ് അവ ഇപ്പോൾ ഉപയോഗിക്കുന്നത്.

കിരീടം പാലം
വാഹനങ്ങൾ പോകുന്നതിനായി കിരീടം പാലത്തിന് സമീപം പുതിയ പാലം നിർമ്മിച്ചതിനു ശേഷം വെള്ളായണിക്കാർക്ക് കാർഷിക കോളേജിൽ എത്തിച്ചേരാനുള്ള എളുപ്പ വഴി ലഭിച്ചെങ്കിലും കുഴികൾ നിറഞ്ഞ ചെമ്മണ്ണ് റോഡിലൂടെയുള്ള യാത്ര ക്ലേശകരം തന്നെ. ഇവിടെ നിന്നു വടക്കോട്ടുള്ള ബണ്ട് റോഡ് എത്തുന്നത് കരുമത്താണ്,അതുവഴി കരമനയ്ക്കും പോകാം.

പാഠശേഖരങ്ങൾ
കാഞ്ഞിരത്തടി
പണ്ടാരക്കരി
മാങ്കിളിക്കരി
നിലമക്കരി

കൃഷി ചെയ്യുന്നില്ല
പണ്ടാരക്കരിയിൽ മാത്രമാണ് കൃഷി നടക്കുന്നത്
കൃഷി ചെയ്യാൻ താത്പര്യമുള്ള നിരവധി പേർ ഇവിടെയുണ്ട്
മാങ്കിളിക്കരിയിൽ കൃഷി ഇറക്കിയിട്ട് 15 വർഷമായി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ