Thursday, 21 September 2017 8.53 AM IST
സ്വീറ്റ് 16
September 12, 2017, 12:32 am
ന്യൂ​യോർ​ക്ക് : ടെ​ന്നി​സ് കോർ​ട്ടിൽ വീ​ണ്ടും റാ​ഫേൽ ന​ദാ​ലി​ന്റെ വാ​ഴ്ച യു.​എ​സ് ഓ​പ്പൺ പു​രു​ഷ​സിം​ഗിൾ​സ് കി​രീ​ട​ത്തിൽ മു​ത്ത​മി​ട്ട് പ​ഴ​കും​തോ​റും വീ​ര്യ​മേ​റു​ന്ന വീ​ഞ്ഞാ​ണ് താ​നെ​ന്ന് ന​ദാൽ ഒ​രി​ക്കൽ​ക്കൂ​ടി ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു. ഫൈ​ന​ലിൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രൻ കെ​വിൻ ആൻ​ഡേ​ഴ്സ​ണെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളിൽ വീ​ഴ്ത്തി​യാ​ണ് സ്പാ​നി​ഷ് സൂ​പ്പർ താ​രം ത​ന്റെ ക​രി​യ​റി​ലെ മൂ​ന്നാ​മ​ത്തെ യു.​എ​സ് ഓ​പ്പൺ കി​രീ​ട​ത്തിൽ മു​ത്ത​മി​ട്ട​ത്. ന​ദാ​ലി​ന്റെ പ​തി​നാ​റാ​മ​ത്തെ​യും സീ​സ​ണിൽ ര​ണ്ടാ​മ​ത്തെ​യും ഗ്രാൻ​ഡ് സ്ളാം കി​രീ​ട​നേ​ട്ട​മാ​ണി​ത്.
ഫ്ളാ​ഷിം​ഗ് മെ​ഡോ​യിൽ ഫൈ​ന​ലിൽ ആൻ​ഡേ​ഴ്സ​ണ് ഒ​ര​വ​സ​ര​വും നൽ​കാ​തെ​യാ​ണ് ലോക ഒ​ന്നാം​ന​മ്പർ താ​രം ന​ദാൽ ചാ​മ്പ്യൻ പ​ട്ടും സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നാം സെ​റ്റിൽ മാ​ത്രം അ​ല്പം മി​ന്ന​ലാ​ട്ടം കാ​ണി​ച്ച ആൻ​ഡേ​ഴ്സ​ണെ 6 - 3, 6​-3, 6- 4 നാ​ണ് ന​ദാൽ കീ​ഴ​ട​ക്കി​യ​ത്. ര​ണ്ട​ര​മ​ണി​ക്കൂർ മ​ത്സ​രം നീ​ണ്ടു. ആ​ദ്യ ഗ്രാൻ​ഡ്സ്ളാം ഫൈ​നൽ ക​ളി​ക്കു​ന്ന​തി​ന്റെ സ​മ്മർ​ദ്ദം ആൻ​ഡേ​ഴ്സ​ന്റെ ക​ളി​യിൽ പ്ര​തി​ഫ​ലി​ച്ചു​വെ​ന്നു​വേ​ണം ക​രു​താൻ. ആ​ദ്യ സെ​റ്റിൽ 23 അൺ​ഫോ​ഴ്സ​ഡ് എ​റ​റു​കൾ വ​രു​ത്തിയ ആൻ​ഡേ​ഴ്സൺ ഒ​രു ബ്രേ​ക്ക് പോ​യി​ന്റ് പോ​ലും നേ​ടാ​നാ​കാ​തെ 6 - 3 നാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. അ​ടു​ത്ത സെ​റ്റി​ലും ന​ദാ​ലി​ന്റെ ഫോർ​ഹാൻ​ഡ്, ബാ​ക്ക് ഹാൻ​ഡ് ഷോ​ട്ടു​കൾ​ക്ക് മു​ന്നിൽ പ​ത​റിയ ആൻ​ഡേ​ഴ്സൺ ആ​ദ്യ സെ​റ്റി​ലെ അ​തേ സ്‌കോ​റി​ന് ര​ണ്ടാം സെ​റ്റും കൈ​വി​ട്ടു. മൂ​ന്നാം​സെ​റ്റിൽ തി​രി​ച്ചു​വ​ര​വി​നു​ള്ള ചില ശ്ര​മ​ങ്ങൾ ആൻ​ഡേ​ഴ്സ​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യെ​ങ്കി​ലും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ന​ദാൽ സെ​റ്റും മ​ത്സ​ര​വും സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.
1973 നു​ശേ​ഷം യു.​എ​സ് ഓ​പ്പൺ ഫൈ​നൽ ക​ളി​ക്കു​ന്ന ഏ​റ്റ​വും റാ​ങ്ക് കു​റ​ഞ്ഞ താ​ര​മായ ആൻ​ഡേ​ഴ്സൺ 52 വർ​ഷ​ത്തി​ന് ശേ​ഷം യു.​എ​സ് ഓ​പ്പൺ ഫൈ​ന​ലിൽ എ​ത്തു​ന്ന ആ​ദ്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രൻ കൂ​ടി​യാ​ണ്.


അവിശ്വസനീയം
പരിക്കും ഫോമില്ലായ്മയും അലട്ടിയ രണ്ട് സീസണ് ശേഷം തകർപ്പൻ തിരിച്ചുവരവാണ് നദാൽ ഈ സീസണിൽ നടത്തിയത്. 2014 ലെ ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടത്തിനുശേഷം 2015 ലും 2016 ലും ഒരുഗ്രാൻഡ്സ്ളാം പോലും സ്വന്തമാക്കാൻ നദാലിന് കഴിഞ്ഞിരുന്നില്ല.
ഈ സീസണിൽ ഗംഭീരതിരിച്ചുവരവ് നടത്തിയ നദാൽ ഫ്രഞ്ച് ഓപ്പണും യു.എസ് ഓപ്പണും സ്വന്തമാക്കുകയും ആസ്ട്രേലിയൻ ഓപ്പണിൽ റണ്ണറപ്പാവുകയും ചെയ്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.