Thursday, 21 September 2017 8.51 AM IST
ഡിബൂയറെ പുറത്താക്കി
September 12, 2017, 12:31 am
ലണ്ടൻ : സീസൺ തുടങ്ങിയപ്പോഴേ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് ക്രിസ്റ്റൽ പാലസിൽ പൊട്ടിത്തെറി. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ മാനേജർ ഫ്രാങ്ക് ഡിബൂയറിനെ പുറത്താക്കിയതായി ക്രിസ്റ്റൽ പാലസ് ക്ളബ് അറിയിച്ചു. ഇംഗ്ളണ്ട് ദേശീയ ടീമിന്റെ മുൻ കോച്ച് റോയ് ഹഡ്സണെ പുതിയ മാനേജരായി നിയമിക്കുമെന്നാണ് ക്ളബസിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
മുൻ ഡച്ച്താരം കൂടിയായ ഡിബൂയറിന് കീഴിൽ ക്രിസ്റ്റൽ പാലസ് ഈ സീസണിൽ കളിച്ച 4 മത്സരങ്ങളിലും തോറ്റു. ഏഴുഗോൾ വഴങ്ങിയപ്പോൾ ഒരുഗോൾ പോലും തിരിച്ചടിക്കാനായില്ല. ഹസേഴ്സ് ഫീൽഡ്, ലിവർപൂൾ, സ്വാൻസിയ, ബേൺലി എന്നീ ടീമുകളോടായിരുന്നു ക്രിസ്റ്റലിന്റെ തോൽവി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.