Thursday, 21 September 2017 8.52 AM IST
സാൾട്ട് ലേക്കിന്10ൽ 10
September 12, 2017, 12:26 am
കൊൽക്കത്ത : അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന്റെ ഫൈനൽ മത്സരത്തിനുൾപ്പെടെയുള്ള വേദിയായി നിശ്ചയിച്ചിട്ടുള്ള കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് പത്തിൽ പത്ത് മാർക്കും നൽകുന്നതായി ടൂർണമെന്റ് ഡയറക്ടർ ജാവിയർ സെപ്പി അറിയിച്ചു. സ്റ്റേഡിയം ഫിഫയുടെ ലോക്കൽ ഒാർഗനൈസിംഗ് കമ്മിറ്റിക്ക് കൈമാറുന്ന ചടങ്ങിന് ശേഷമായിരുന്നു സെപ്പി ഇക്കാര്യം പറഞ്ഞത്.
സുരക്ഷാകാരണങ്ങൾ മുൻനിറുത്തി സ്റ്റേഡിയത്തിന്റെ ഗാലറിയിൽ കാണികളെ പ്രവേശിപ്പിക്കാവുന്ന എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങൾക്കാണ് സാൾട്ട് ലേക്ക് സ്റ്റേഡിയം വേദിയാവുക. 100 കോടിയോളം രൂപ ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ