Thursday, 21 September 2017 8.53 AM IST
ഇനി ചാമ്പ്യൻസ് ലീഗാരവം
September 12, 2017, 12:28 am
കാ​മ്പ്നൂ : യൂ​റോ​പ്യൻ ചാ​മ്പ്യൻ​സ് ലീ​ഗ് ഫു​ട്ബാൾ ലീ​ഗി​ന്റെ പു​തിയ സീ​സ​ണിൽ  ഗ്രൂ​പ്പു​തല മ​ത്സ​ര​ങ്ങൾ​ക്ക് ഇ​ന്ന് രാ​ത്രി തു​ട​ക്ക​മാ​കും.  ക​ഴി​ഞ്ഞ ത​വ​ണ​ത്തെ റ​ണ്ണ​റ​പ്പു​ക​ളായ യു​വ​ന്റ​സും പ്ര​മുഖ ടീ​മു​ക​ളായ ബാ​ഴ്സ​ലോ​ണ, ബ​യേൺ മ്യൂ​ണി​ക്, പി.​എ​സ്.​ജി, മാ​ഞ്ച​സ്റ്റർ യു​ണൈ​റ്റ​ഡ്, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്, ചെൽ​സി, എ.​എ​സ്. റോമ എ​ന്നി​വ​രെ​ല്ലാം ഇ​ന്ന് രാ​ത്രി യൂ​റോ​പ്പി​ലെ വി​വിധ മൈ​താ​ന​ങ്ങ​ളിൽ ബൂ​ട്ട് കെ​ട്ടി​യി​റ​ങ്ങും. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും രാ​ത്രി 12.15 മു​ത​ലാ​ണ്.  ട്രാൻ​സ്‌​ഫർ വിൻ​ഡോ​യിൽ വൻ തുക ചി​ല​വ​ഴി​ച്ച് സൂ​പ്പർ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ച പി.​എ​സ്.​ജി  യൂ​റോ​പ്യൻ ചാ​മ്പ്യൻ​സ് ലീ​ഗ് കി​രീ​ട​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് നേ​ര​ത്തെ​ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നെ​യ്‌​മ​റും കെ​യ്ലൻ എമ്പാപ്പ​യും എ​ഡി​സൺ ക​വാ​നി​യും ഡി​മ​രി​യ​യും പാ​സ്റ്റോ​റ​യു​മെ​ല്ലാം അ​ണി​നി​ര​ക്കു​ന്ന ടീം ഇ​പ്പോൾ ഏ​റെ ശ​ക്ത​മാ​ണ്. ഇ​ന്ന് ഗ്രൂ​പ്പ് ബി​യി​ലെ മ​ത്സ​ര​ത്തിൽ എ​വേ മ​ത്സ​ര​ത്തിൽ സെൽ​റ്റി​ക്കാ​ണ് അ​വ​രു​ടെ എ​തി​രാ​ളി​കൾ. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തിൽ ജർ​മ്മൻ ക്ള​ബ് ബ​യേൺ മ്യൂ​ണി​ക് സ്വ​ന്തം ത​ട്ട​ക​ത്തിൽ ബൽ​ജി​യൻ ക്ള​ബ്    ആ​ന്റർ​ലെ​ക്ടി​നെ നേ​രി​ടും.
ഇ​ന്ന​ത്തെ ഗ്ളാ​മർ പോ​രാ​ട്ടം കാ​മ്പ്‌​ന്യൂ​വിൽ ബാ​ഴ്സ​ലോ​ണ​യും യു​വ​ന്റ​സും ത​മ്മിൽ ഗ്രൂ​പ്പ് ഡിയി​ലെ പോ​രാ​ട്ട​മാ​ണ്. മ​റ്റൊ​രു മ​ത്സ​ര​ത്തിൽ ഒ​ളി​മ്പി​യാ​ക്കോ​സ് സ്പോർ​ട്ടിം​ഗി​നെ നേ​രി​ടും.
ഗ്രൂ​പ്പ് എ​യി​ൽ യൂ​റോ​പ്പ് ലീ​ഗ് ചാ​മ്പ്യൻ​മാ​രാ​യി ചാ​മ്പ്യൻ​സ് ലീ​ഗി​ന് യോ​ഗ്യത നേ​ടിയ ഇം​ഗ്ളീ​ഷ് വ​മ്പൻ​മാ​രായ മാ​ഞ്ച​സ്റ്റർ യു​ണൈ​റ്റ​ഡി​ന് സ്വി​സ് ക്ള​ബ് ബാ​സ​ലാ​ണ് എ​തി​രാ​ളി​കൾ. റ​ഷ്യൻ ക്ള​ബ് സി.​എ​സ്.​കെ മോ​സ്കോ​യും പോർ​ട്ടു​ഗീ​സ് ക്ള​ബ് പോർ​ട്ടോ​യും ത​മ്മി​ലും ഇ​ന്ന് മ​ത്സ​ര​മു​ണ്ട്.
ഗ്രൂ​പ്പ് സി​യി​ലെ മ​ത്സ​ര​ത്തിൽ ഇ​റ്റാ​ലി​യൻ ക്ള​ബ് എ.​എ​സ്. റോമ സ്വ​ന്തം ഗ്രൗ​ണ്ടിൽ സ്പാ​നി​ഷ് ക്ള​ബ് അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​നെ നേ​രി​ടും. ഇം​ഗ്ളീ​ഷ് ക്ള​ബ് ചെൽ​സി സ്റ്റാം​ഫോർ​ഡ് ബ്രി​ഡ്ജിൽ അ​സർ​ബൈ ജാൻ ക്ള​ബ് ക്വ​റാ​ബാ​ഗി​നെ നേ​രി​ടും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.