Thursday, 21 September 2017 8.50 AM IST
ഉത്തേജകം: പ്രിയങ്കയ്ക്ക് 8 വർഷംവിലക്ക്
September 12, 2017, 12:27 am
ബം​ഗ​ളു​രു : ഉ​ത്തേ​ജക പ​രി​ശോ​ധ​ന​യിൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ ഏ​ഷ്യൻ ഗെ​യിം​സ് മെ​ഡൽ ജേ​താ​വ് പ്രി​യ​ങ്ക പൻ​വാ​റി​നെ 8 വർ​ഷ​ത്തേ​ക്ക് വി​ല​ക്കി​യ​താ​യി ദേ​ശീയ ഉ​ത്തേ​ജക വി​രു​ദ്ധ ഏ​ജൻ​സി നാഡ അ​റി​യി​ച്ചു. പ്ര​ക​ടന മി​ക​വ് കൂ​ട്ടു​ന്ന​തി​നാ​യി നി​രോ​ധി​ക്ക​പ്പെ​ട്ട മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന്  ര​ണ്ടാം ത​വ​ണ​യും പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്രി​യ​ങ്ക​യ്ക്ക് ഇ​ത്ര​യും നീ​ണ്ട വി​ല​ക്ക് നൽ​കാൻ നാഡ തീ​രു​മാ​നി​ച്ച​ത്.
ക​ഴി​ഞ്ഞ​വർ​ഷം  ന​ട​ത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രി​യ​ങ്ക കു​ടു​ങ്ങി​യ​ത്.
ഉ​ത്തർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യായ 29 കാ​രി​യായ പ്രി​യ​ങ്ക 2014 ഏ​ഷ്യൻ ഗെ​യിം​സിൽ 4 x 100 മീ​റ്റർ റി​ലേ​യിൽ സ്വർ​ണം നേ​ടിയ ഇ​ന്ത്യൻ ടീ​മിൽ അം​ഗ​മാ​യി​രു​ന്നു. ടി​ന്റു ലൂ​ക്ക, മൻ​ദീ​പ്, കൗർ, എം.​ആർ. പൂ​വ​മ്മ എ​ന്നി​വ​രാ​ണ് അ​ന്ന് പ്രി​യ​ങ്ക​യ്ക്കൊ​പ്പം  ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്.  ഡി​സ്‌​ക്‌​സ് താ​രം അർ​ജു​നും ഉ​ത്തേ​ജക പ​രി​ശോ​ധ​ന​യിൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യി  വി​വ​ര​മു​ണ്ട്.  നാ​ല്പ​തോ​ളം താ​ര​ങ്ങൾ ഇൗ സീ​സ​ണിൽ ഉ​ത്തേ​ജക പ​രി​ശോ​ധ​ന​യിൽ കു​ടു​ങ്ങി​​യി​ട്ടു​ണ്ട്.  അ​ത്‌​ല​റ്റി​ക്സ്, വെ​യ്റ്റ് ലി​ഫ്ടിം​ഗ്, ബോ​ക്സിം​ഗ് താ​ര​ങ്ങ​ളാ​ണ് കൂ​ടു​ത​ലും പി​ടി​യി​ലാ​യ​ത്.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ