വ്യവസായങ്ങൾക്ക് എൻ.ഒ.സി നൽകുന്നതിൽ കേരളം പിന്നിൽ
September 10, 2017, 12:20 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം : വ്യവസായ സംരംഭങ്ങൾക്ക് എൻ.ഒ.സി കിട്ടാനുള്ള സമയം ദേശീയ ശരാശരി 118 ദിവസമാണെങ്കിൽ കേരളത്തിൽ വേണ്ടത് 214ദിവസം. തമിഴ്നാട്ടിലും ആന്ധ്രയിൽയിലും ഇത് യഥാക്രമം63,​67 ആണ്.

ഇതുമാത്രമല്ല നിയമതടസങ്ങളുടെ നിരവധി കുരുക്കുകളാണ് കേരളത്തിൽ വ്യവസായം തുടങ്ങുന്നവരെ കാത്തിരിക്കുന്നത്. വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള സൗകര്യമൊരുക്കുന്നതിൽ കേരളം ദേശീയ ശരാശരിക്ക് പിറകിലാണെന്നുള്ള വിവരമുള്ളത് നിതി ആയോഗിന്റെ സർവേ റിപ്പോർട്ടിൽ.
നിതി ആയോഗും ഐ. ഡി.എഫ്.സി ഇൻസ്റ്രിറ്ര്യൂട്ടുമാണ് ഫാക്ടറീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഇന്ത്യയിലെ 3326 ഓളം ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്രുകളെ സാമ്പിളാക്കി സർവേ നടത്തിയത്. തൊഴിൽ മേഖലകളിലെ സങ്കീർണത അറിയാനായി വ്യവസായ മേഖലയിലെ സംഘടനകൾ, കമ്പനി സെക്രട്ടറിമാർ, അഭിഭാഷകർ , ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവരെയും സർവേയിൽ ഉൾപ്പെടുത്തിരുന്നു.

സർവേയിലെ നിഗമനങ്ങൾ
കേരളത്തിലുള്ള 20 ശതമാനം സ്ഥാപനങ്ങളും നിയമ പരമായ തടസങ്ങൾ നേരിടുന്നു. ഇതിൽ ദേശീയ ശരാശരി 5 ശതമാനം
 വ്യവസായത്തിന്റെ കെട്ടിടത്തിന് അംഗീകാരം കിട്ടാൻ മദ്ധ്യപ്രദേശ് 41 ഉം , ബിഹാറിൽ 43 ഉം ദിവസംഎടുക്കുമ്പോൾ കേരളത്തിൽ വേണ്ടത് 117 ദിവസം 270 ദിവസമെടുക്കുന്ന അസാമാണ് ഏറ്റവും പിറകിൽ
 പരിസ്ഥിതി അംഗീകാരം കിട്ടാൻ ഛത്തിസ്ഗഡിൽ 25 ദിവസം മതിയാവുമ്പോൾ കേരളത്തിലും യു.പിയിലും വേണ്ടത് 121 ദിവസം.

സർവേയുടെ മാനദണ്ഡം
ജി.ഡി.പി വളർച്ച മാനദണ്ഡമാക്കി ഉന്നത വളർച്ചയുള്ള സംസ്ഥാനങ്ങളും അല്ലാത്തതുമായ രണ്ടു ഗ്രൂപ്പാക്കിയായിരുന്നു പഠനം . മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, തെലങ്കാന, തമിഴ്നാട്, ഹരിയാന തുടങ്ങിയവ ഉന്നത വളർച്ചയുള്ളതിലും കേരളം, കർണാടകം, ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയവ അല്ലാത്തതിലുമാണ് വരുന്നത്.

 വിലയിരുത്തൽ
വൈദ്യുതി ലഭ്യമല്ലാത്ത സമയം ഉണ്ടെന്നതൊഴിച്ചാൽ മറ്റെല്ലാ മാനദണ്ഡങ്ങളിലും യുവ സ്റ്രാർട്ട് അപ് സംരംഭകർക്ക് രാജ്യത്തെമ്പാടും എളുപ്പത്തിൽ അംഗീകാരവും സൗകര്യങ്ങളും ലഭിക്കുന്നു.

 നിർദ്ദേശങ്ങൾ
ഇന്ത്യയിൽ സംരംഭങ്ങൾ കൂടുതലും വിജയിക്കുന്നത് മൂലധനം, നൈപുണ്യം എന്നിവ കേന്ദ്രീകരിക്കുന്ന പെട്രോളിയം, ഓട്ടോമൊബൈൽ, എൻജിനിയറിംഗ്, ഫാർമ മേഖലകളിൽ. എന്നാൽ തൊഴിൽ അധിഷ്ഠിത വ്യവസായങ്ങളായ തുണിത്തരങ്ങൾ, പാദരക്ഷ,തുകൽ, ഫർണിച്ചർ തുടങ്ങിയ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ