Thursday, 21 September 2017 8.50 AM IST
അഞ്ഞൂറാൻ ആൻഡേഴ്സൺ
September 9, 2017, 11:57 pm
ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ  500 വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ച്ച ആ​ദ്യ ഇം​ഗ്ളീ​ഷ് താ​ര​മായ ജ​യിം​സ് ആൻ​ഡേ​ഴ്സൺ​ന്റെ അ​ടു​ത്ത ല​ക്ഷ്യം ആ​സ്ട്രേ​ലി​യൻ പേ​സർ ഗ്ളെൻ മ​ക്ഗ്രാ​ത്തി​ന്റെ (563) റെ​ക്കാ​ഡി​നൊ​പ്പ​മെ​ത്തുക എ​ന്ന​താ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ലോർ​ഡ്സിൽ വെ​സ്റ്റിൻ​ഡീ​സി​നെ​തി​രായ മൂ​ന്നാം ടെ​സ്റ്റി​ന്റെ ര​ണ്ടാം​ദി​നം സ​ന്ദർ​ശ​ക​രു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സിൽ  ഓ​പ്പ​ണർ ക്രെ​യ്ഗ് ബ്രാ​ത്ത്‌​വൈ​റ്റി​ന്റെ മി​ഡിൽ സ്റ്റ​സ് തെ​റി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ആൻ​ഡേ​ഴ്സൺ 500 വി​ക്ക​റ്റ് ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ തി​ക​ച്ച​ത്. ടെ​സ്റ്റിൽ 500 വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന ആ​റാ​മ​ത്തെ താ​ര​വും മൂ​ന്നാ​മ​ത്തെ പേ​സ​റു​മാ​ണ് 35 കാ​ര​നായ ആൻ​ഡേ​ഴ്സൺ.
 മു​ത്ത​യ്യ മു​ര​ളീ​ധ​രൻ (800​), ഷെ​യിൻ​വോൺ (708​), അ​നിൽ കും​ബ്ളെ (619​), ഗ്ളെൻ​മ​ക്ഗ്രാ​ത്ത് (563​), കോ​ട്നി​വാൽ​ഷ് (519) എ​ന്നി​വ​രാ​ണ് ആൻ​ഡേ​ഴ്സ​ണ് മു​മ്പ് 500 വി​ക്ക​റ്റ് ക്ള​ബിൽ അം​ഗ​മായ താ​ര​ങ്ങൾ.
129​-ാം ടെ​സ്റ്റിലാ​ണ് ആൻ​ഡേ​ഴ്സൺ​ന്റെ ച​രി​ത്ര​നേ​ട്ടം.
2003 മേ​യിൽ സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ ലോ​ഡ്സിൽ ത​ന്നെ​യാ​ണ് ആൻ​ഡേ​ഴ്സൺ ടെ​സ്റ്റിൽ ത​ന്റെ ക​ന്നി വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ടെ​സ്റ്റ് ക​രി​യ​റിൽ താ​നെ​റി​ഞ്ഞ 18​-ാം പ​ന്തിൽ മാർ​ക്ക് വെർ​മ്യൂ​ല​നെ പു​റ​ത്താ​ക്കി​യാ​ണ് ആൻ​ഡേ​ഴ്സൺ പ​ട​യോ​ട്ടം തു​ട​ങ്ങി​യ​ത്.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.